Connect with us

Kerala

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആള്‍ വീട്ടമ്മയെ കയറി പിടിച്ചു

സ്ഥാനാര്‍ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടെ രാജു വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ചോദിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം |  മംഗലപുരത്ത് വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്ന ആള്‍ വീട്ടമ്മയെ കയറി പിടിച്ചു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയ്ക്ക് ഒപ്പം എത്തിയ രാജുവെന്ന ആള്‍ക്കെതിരെയാണ് പരാതി.സംഭവത്തില്‍ രാജുവിനെതിരെ മംഗലപുരം പോലീസ് കേസെടുത്തു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.

സ്ഥാനാര്‍ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടെ രാജു വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ചോദിക്കുകയായിരുന്നു.വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാന്‍ അകത്തേക്ക് പോയ സമയം രാജു പിന്നാലെ എത്തി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോള്‍ രാജു ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് മംഗലപുരം പോലീസില്‍ പരാതി നല്‍കി

അതേ സമയം രാജു പാര്‍ട്ടി അംഗമോ മറ്റു ഭാരവാഹിയോ അല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്.

---- facebook comment plugin here -----

Latest