Connect with us

Kerala

എസ് ഐ ആർ എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ

ഫോം പൂരിപ്പിക്കുന്നതിന് ഭാഷ ഒരു തടസ്സമല്ലെന്നും സി ഇ ഒ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു ഖേൽഖർ അറിയിച്ചു. ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിവരുൾപ്പെടെ ഏകദേശം ഒരു ലക്ഷം പേർക്ക് ഫോം നൽകാൻ കഴിഞ്ഞിട്ടില്ല. ഫോം പൂരിപ്പിക്കുന്നതിന് ഭാഷ ഒരു തടസ്സമല്ലെന്നും, കന്നഡ, തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിൽ പൂരിപ്പിച്ച ഫോമുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, പ്രവാസി വോട്ടർമാർക്കായി ഇലക്ഷൻ കമ്മീഷന്റെ ബോധവൽക്കരണ മെറ്റീരിയൽസ് നോർക്കയുമായി സഹകരിച്ച് അയച്ചുകൊടുത്തിട്ടുണ്ടെന്നും ഓവർസീസ് ഇലക്ടർമാർക്കുള്ള കോൾ സെന്ററുകൾ അടക്കമുള്ള എല്ലാ സൗകര്യങ്ങളും തയ്യാറാണെന്നും ചീഫ് ഇലക്ടറൽ ഓഫീസർ കൂട്ടിച്ചേർത്തു.

---- facebook comment plugin here -----

Latest