രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും ക്രിയാത്മകമായി വിഷയത്തെ സമീപിക്കേണ്ടതുണ്ട്. എസ് ഐ ആർ പ്രക്രിയയെ എതിർക്കുന്നതിന് പകരം, അതിൻ്റെ സുതാര്യത വർദ്ധിപ്പിക്കാനും, വോട്ടർ പട്ടിക ശുദ്ധീകരണം പക്ഷപാതരഹിതമായി നടക്കുന്നു എന്ന് ഉറപ്പാക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ അവർ മുന്നോട്ട് വെക്കണം. വോട്ടർ പട്ടികയുടെ മെഷീൻ-റീഡബിൾ കോപ്പി, പോളിംഗ് ബൂത്തുകളിലെ സി സി ടി വി ദൃശ്യങ്ങൾ എന്നിവ സംബന്ധിച്ച ആവശ്യകതകൾ വോട്ടിംഗ് സ്വകാര്യതയെ ബാധിക്കാതെ എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സംവാദം നടത്തേണ്ടത് അത്യാവശ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത തെളിയിച്ചും, രാഷ്ട്രീയ പാർട്ടികൾ സഹകരിച്ചും മുന്നോട്ട് പോയാൽ മാത്രമേ വോട്ടർ പട്ടികയുടെ പരിശുദ്ധി ഉറപ്പുവരുത്താനും, ‘വോട്ട് ചോർച്ച’ പോലുള്ള എല്ലാ സംശയങ്ങൾക്കും പൂർണ്ണവിരാമമിടാനും സാധിക്കുകയുള്ളൂ. ഓരോ പൗരൻ്റെയും വോട്ട് സുരക്ഷിതമാണ് എന്ന് തെളിയിക്കാനുള്ള ബാധ്യത ഇന്ത്യൻ ജനാധിപത്യത്തിലെ ഓരോ സ്ഥാപനത്തിനുമുണ്ട്.
---- facebook comment plugin here -----


