Health
നിങ്ങള്‍ മൈക്രോവേവ് ഉപയോഗിക്കാറുണ്ടോ? എന്നാല്‍ ഇത് വായിച്ചിട്ടെല്ലാതെ പാചകം തുടങ്ങരുത്
മൈക്രോവേവില്‍ വെക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണ്
എളുപ്പത്തില്‍ ഒരു സ്‌നാക്ക് റെഡിയാക്കാന്‍ നമ്മള്‍ ആദ്യം ഓര്‍മ്മിക്കുന്നത് മൈക്രോവേവാണ്. ഒരു മിനിറ്റിനുള്ളില്‍ ഭക്ഷണം റെഡി എന്നത് തന്നെയാണ് അതിന്റെ മായാജാലം. എന്നാല്‍ മൈക്രോവേവില്‍ വെക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ?
അവ ഏതെല്ലാം എന്ന് നോക്കാം.
1. ബോട്ടുലിസം സാധ്യതയും കഠിനമായ ഘടന പ്രശ്‌നങ്ങളും ഉള്ളതിനാല്‍ ഉരുളക്കിഴങ്ങ് മൈക്രോവേവില്‍ വച്ച് ചൂടാക്കുന്നത് നല്ലതല്ല.
2. മുട്ട മുഴുവനായും ഒരിക്കലും മൈക്രോവേവില്‍ വയ്ക്കരുത്. കാരണം പൊട്ടിത്തെറിക്കാനും പെട്ടെന്ന് പൊള്ളലേല്‍ക്കാനും സാധ്യതയുണ്ട്. ഇവ വേണമെങ്കില്‍ തൊലി കളഞ്ഞ് മുറിച്ച് വയ്ക്കാവുന്നതാണ്.
3. അലൂമിനിയം ഫോയിലിലുള്ള സാധനങ്ങള്‍ മൈക്രോവേവ് ചെയ്യരുത്. കാരണം തീപിടുത്തതിന്‍ സാധ്യതയുണ്ട്.
4. പച്ചമുളക് ഒരിക്കലും മൈക്രോവേവില്‍ വയ്ക്കരുത് കാരണം ഇതിലെ എരിവ് നിങ്ങളുടെ കണ്ണിന് ഇറിറ്റേഷന്‍ ഉണ്ടാക്കിയേക്കാം. പച്ച മുന്തിരി മൈക്രോവേവില്‍ വെച്ച് അമിതമായി ചൂടാക്കിയാല്‍ അത് പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്.
5. പാത്രങ്ങള്‍ ചിലപ്പോള്‍ മൈക്രോവേവില്‍ അശ്രദ്ധമായി ചൂടാക്കുമ്പോള്‍ രാസവസ്തുക്കള്‍ പുറന്തള്ളാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ ഒരുപാട് തണുത്ത മാംസവും ഒന്നും മൈക്രോവേവില്‍ വയ്ക്കുന്നത് നല്ലതല്ല.
അതിനാല്‍ ഇനി നിങ്ങള്‍ മൈക്രോവേവിന്റെ സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തുന്നതിന് മുമ്പ് ഒന്നുകൂടെ ചിന്തിക്കൂക ആ പാത്രത്തിനുള്ളില്‍ എന്താണ് ഉള്ളതെന്ന്.



