Kerala
ചികിത്സ ലഭിക്കാതെ മരണം; ആരോഗ്യ മന്ത്രി രാജിവച്ചു പുറത്തുപോകണമെന്ന് വി ഡി സതീശന്‍
നൂറ് കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹാസിച്ചു
തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ ഹൃദ്രോഗി മരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി സ്വയം രാജിവെച്ച് പുറത്തുപോകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. നൂറ് കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹാസിച്ചു.
സിസ്റ്റം തകര്‍ത്ത അവസാനത്തെ ഇരയാണ് വേണു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹയല്ലെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----


