Career Notification
കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ 351 അപ്രന്റിസ്
ബിരുദ, ഐ ടി ഐ, ടെക്‌നീഷ്യൻ ട്രേഡുകളിലായാണ് ഒഴിവുകൾ. ഒരു വർഷമാണ് പരിശീലനം
കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിൽ 315 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ, ഐ ടി ഐ, ടെക്‌നീഷ്യൻ ട്രേഡുകളിലായാണ് ഒഴിവുകൾ. ഒരു വർഷമാണ് പരിശീലനം.
ഐ ടി ഐ- 300 ഒഴിവ്
ഇലക്ട്രീഷ്യൻ-42, ഫിറ്റർ-32, വെൽഡർ-42, മെഷീനിസ്റ്റ്-എട്ട്, ഇലക്ട്രോണിക് മെക്കാനിക്- 13, ഇൻസ്ട്രുമെന്റ് മെക്കാനിക്-12, ഡ്രോട്ട്‌സ്മാൻ-പത്ത്, പെയിന്റർ- എട്ട്, മെക്കാനിക് മോട്ടോർ വെഹിക്കിൾ- പത്ത്, ഷീറ്റ് മെറ്റൽ വർക്കർ- 42, ഷിപ്പ് റൈറ്റ് വുഡ്/കാർപെന്റർ/വുഡ്‌വർക്ക് ടെക്‌നീഷ്യൻ-18, പൈപ്പ് ഫിറ്റർ- 20, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ടെക്‌നീഷ്യൻ-ഒന്ന്. 11,000 രൂപയാണ് സ്റ്റൈപെൻഡ്. പത്താംക്ലാസ്സ് ജയവും ബന്ധപ്പെട്ട ട്രേഡിലുള്ള ഐ ടി ഐയുമാണ് യോഗ്യത
ടെക്‌നീഷ്യൻ വൊക്കേഷനൽ- എട്ട് ഒഴിവ്
അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ/അക്കൗണ്ടസ് എക്‌സിക്യൂട്ടീവ്- ഒന്ന്, ബേസിക് നഴ്‌സിംഗ് ആൻഡ് പാലിയേറ്റീവ് കെയർ/ജനറൽ ഡ്യൂട്ടി അസ്സിസ്റ്റന്റ്- ഒന്ന്, ഫുഡ് ആൻഡ് റെസ്റ്റോറന്റ് മാനേജ്‌മെന്റ്/ക്രാഫ്റ്റ് ബേക്കർ- മൂന്ന്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്‌നോളജി/ ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യുഷ്യൻ-ഒന്ന്, കസ്റ്റമർ റിലേഷൻഷിപ്പ് മാനോജ്‌മെന്റ്/ഓഫീസ് ഓപറേഷൻ എക്‌സിക്യൂട്ടീവ് -രണ്ട്, സ്റ്റൈപെൻഡ് 11,000 രൂപ. യോഗ്യത വൊക്കേഷനൽ ഹയർസെക്കൻഡറി വിജയം.
ടെക്‌നീഷ്യൻ (ഡിപ്ലോമ) – നാല് ഒഴിവ്
മെക്കാനിക്കൽ- ഒന്ന്, ഇലക്ട്രിക്കൽ-ഒന്ന്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ- ഒന്ന്, കമ്പ്യൂട്ടർ സയൻസ്-ഒന്ന്. 13,000 രൂപയാണ് സ്റ്റൈപെൻഡ്. ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത.
ഗ്രാജ്വേറ്റ് അപ്രന്റിസ്-മൂന്ന് ഒഴിവ്
മെക്കാനിക്കൽ- ഒന്ന്, ഇലക്ട്രിക്കൽ-ഒന്ന്, അഡ്മനിസ്‌ട്രേഷൻ-ഒന്ന്, സ്റ്റൈപെൻഡ് 15,000 രൂപ. ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനയീറിംഗ് ബിരുദം/ ടെക്‌നോളജി. എല്ലാ ട്രേഡുകളിലേക്കുമുള്ള പ്രായം 18. ബന്ധപ്പെട്ട വിഷയത്തിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയാകും തിരഞ്ഞെടുക്കുക. കൊച്ചിൻ ഷിപ്‌യാർഡിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
ഗ്രാജ്വേറ്റ്, ഡിപ്ലോമ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവർ https://nats.education.gov.in പോർട്ടലിലും മറ്റ് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർ കൊച്ചിൻഷിപ്‌യാർഡിന്റെ SAP-E പോർട്ടലിലും രജിസ്റ്റർ ചെയ്തതിന് ശേഷം ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഗ്രാജ്വേറ്റ്, ഡിപ്ലോമ ട്രേഡുകളിലേക്ക് ഈ മാസം 17 ഉം മറ്റ് ട്രേഡുകളിലേക്ക് ഈ മാസം 15 ഉം. വിവരങ്ങൾക്ക് www.cochinshipyard.in സന്ദർശിക്കുക.


