Business
ചരിത്രത്തിലാദ്യം; സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു
ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില പവന് ഒരു ലക്ഷം കടക്കുന്നത്. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. 1760 രൂപയാണ് ഇന്നത്തെ ദിവസം മാത്രം വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 12,700 രൂപയാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില കുതിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡ് സമയത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. ഇന്നലെ രാവില 22 കാരറ്റ് സ്വര്‍ണത്തിന് 99,200 രൂപയും ഉച്ചയ്ക്കു ശേഷം പവന് 640 രൂപ കൂടി 99840 രൂപയുമായിരുന്നു വില.
---- facebook comment plugin here -----



