Connect with us

Kerala

മണിയന്‍പിളള രാജു പ്രതിയായ വാഹനാപകടം; പോലീസ് നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് എസ്എച്ച്ഒ

വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം|നടന്‍ മണിയന്‍ പിള്ള രാജു പ്രതിയായ വാഹനാപകടകേസില്‍ പോലീസ് വീഴ്ചയില്‍ തിരുവനന്തപുരം ഡിസിപി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ മൊഴിയെടുത്തു. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് ട്രിവാന്‍ഡ്രം ക്ലബിലെ ഗേറ്റിറങ്ങി മീഡിയന് അപ്പുറം എതിര്‍ ദിശയിലേ റോഡിലേയ്ക്ക് കടക്കവേ് മണിയന്‍ പിള്ള രാജു ഓടിച്ചിരുന്ന കാറും ബൈക്കുമായി ഇടിച്ചത്. അപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരുക്കേറ്റു. അപകടമുണ്ടായെങ്കിലും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു.

വ്യാഴാഴ്ച രാത്രി തന്നെ പോലീസ് രാജുവിനെ കസ്റ്റഡിയിലെടുക്കാത്തത് മുതല്‍ പോലീസ് വീഴ്ചയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കാറും കസ്റ്റഡിയിലെടുത്തിരുന്നില്ല. ഇതോടെയാണ് അന്വേഷണത്തിന് ഡിസിപിയെ ചുമതലപ്പെടുത്തിയത്. പോലീസ് നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എസ്എച്ച്ഒ ഡിസിപിക്ക് നല്‍കിയ മൊഴി. അപകടം നടന്നെന്ന വിവരം ലഭിച്ചതു മുതല്‍ പോലിസ് നടത്തിയ നീക്കങ്ങല്ലാം ഡിസിപി പരിശോധിക്കും. സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തുനുണ്ട്. തുടക്കം മുതല്‍ മണിയന്‍പിള്ള രാജുവിനെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം.

 

 

Latest