National
ഡല്‍ഹി ജല്‍ ബോര്‍ഡുമായി ബന്ധപ്പെട്ട അഴിമതിക്കേസ്; എ എ പി നേതാവ് സത്യേന്ദര്‍ ജൈന്‍ അറസ്റ്റില്‍
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 18 മാസം ജയിലില്‍ കഴിഞ്ഞതിന് പിറകെയാണ് ജൈന്‍ വീണ്ടും അറസ്റ്റിലായിരിക്കുന്നത്.
ന്യൂഡല്‍ഹി | ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ സത്യേന്ദര്‍ ജൈന്‍ വീണ്ടും അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 18 മാസം ജയിലില്‍ കഴിഞ്ഞതിന് പിറകെയാണ് ജൈന്‍ വീണ്ടും അറസ്റ്റിലായിരിക്കുന്നത്. ഡല്‍ഹി ജല്‍ ബോര്‍ഡിലെ ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ചാണ് ഇപ്പോഴത്തെ അറസ്റ്റ്.
ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളില്‍ വലിയ തോതിലുള്ള ക്രമക്കേടുകളും ടെന്‍ഡര്‍ വ്യവസ്ഥകളില്‍ കൃത്രിമത്വവും ക്രിമിനല്‍ ഗൂഢാലോചനയും നടന്നതായി വിജിലന്‍സ് ഡയറക്ടറേറ്റ് പരാതിയിലാണ് നടപടിയെനവ്‌ന് ഡല്‍ഹി അഴിമതി വിരുദ്ധ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുന്‍ ജല്‍ ബോര്‍ഡ് സി ഇ ഒ ഉദിത് പ്രകാശ് റായ് ഉള്‍പ്പെടെ ആറുപേരെ അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്തതായി ബ്യൂറോ അറിയിച്ചു.
അതേ സമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ആരോപിക്കപ്പെട്ട ക്രമക്കേടുകള്‍ നടക്കുന്ന സമയത്ത് സത്യേന്ദര്‍ ജൈന്‍ ജയിലിലായിരുന്നുവെന്നും എ എ പി വ്യക്തമാക്കി.
ടെന്‍ഡര്‍ നടപടികളില്‍ ഒരു പ്രത്യേക സാങ്കേതികവിദ്യ നല്‍കുന്ന സ്ഥാപനത്തിന് അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരുന്നതായി അഴിമതി വിരുദ്ധ ബ്യൂറോയുടെ അന്വേഷണത്തില്‍ വ്യക്തമായതായി പറയുന്നു.നിര്‍ദ്ദേശിക്കപ്പെട്ട പൈലറ്റ് പഠനം നടത്തിയിട്ടില്ലെന്നും, നിയന്ത്രണാത്മക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, സംസ്‌കരിച്ച മലിനജലവുമായി ബന്ധപ്പെട്ട ചില പ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ബ്യൂറോ വ്യക്തമാക്കി.
Content Highlights: Former Delhi Minister Satyendar Jain has been arrested again by the Anti-Corruption Bureau over alleged tender irregularities in the Delhi Jal Board. The arrest follows a complaint regarding criminal conspiracy and manipulation in sewage treatment plant upgrade tenders. The Aam Aadmi Party called the arrest politically motivated, claiming Jain was in jail during the alleged irregularities



