Connect with us

Ongoing News

ഭരണപരമായ പോരായ്മകള്‍; ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം സസ്‌പെന്‍ഡ് ചെയ്ത് കായിക മന്ത്രാലയം

ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുന്നതിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഭരണപരമായ പോരായ്മകളും വീഴ്ചകളും വരുത്തിയതിന് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടി ടി എഫ് ഐ)യുടെ അംഗീകാരം കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുന്നതിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. കൃത്യമായ ഭരണസംവിധാനമുണ്ടാകുന്നതു വരെ ഫെഡറേഷനെ അഡ്‌ഹോക് കമ്മിറ്റി നിയന്ത്രിക്കും.

പോരായ്മകളില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫെഡറേഷന് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കായിക മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, തൃപ്തികരമായ മറുപടി നല്‍കുന്നതില്‍ ഫെഡറേഷന്‍ പരാജയപ്പെട്ടതായി മന്ത്രാലയം പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങളില്‍ മുങ്ങിയിരിക്കുകയാണ് ടി ടി എഫ് ഐ. സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ജനുവരിയില്‍ സെക്രട്ടറി ജനറലായ മുന്‍ ടേബിള്‍ ടെന്നീസ് താരം കമലേഷ് മേത്തയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്റ്റാര്‍ പാഡ്‌ലര്‍ മണിക ബത്രയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച വിവാദങ്ങളും കത്തിപ്പടര്‍ന്നിരുന്നു.

2022 ഡിസംബറിലാണ് ടി ടി എഫ് ഐയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്. ഹരിയാന എം എല്‍ എ. ദുഷ്യന്ത് ചൗട്ടാലയുടെ ഭാര്യ മേഘ്ന അഹ്ലാവത് ആണ് നിലവില്‍ ഫെഡറേഷന്റെ പ്രസിഡന്റ്. ഫെഡറേഷന്റെ ആദ്യ വനിതാ പ്രസിഡന്റാണ് മേഘ്‌ന.

Content Highlights: The Sports Ministry suspended recognition of the Table Tennis Federation of India over governance lapses. The ministry cited delays in conducting elections as a key reason. The Indian Olympic Association will set up an ad-hoc committee to manage sports affairs.

---- facebook comment plugin here -----

Latest