Connect with us

Kerala

അടൂര്‍ പ്രകാശ് ചോദ്യ മുനിയില്‍; രാഷ്ട്രീയ പ്രേരിതമെന്ന് കെ സി വേണു ഗോപാല്‍

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് പലവട്ടം കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങള്‍ സ്വീകരിച്ചതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു

Published

|

Last Updated

കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യു ഡി എഫ് കണ്‍വീനറും എം പിയുമായ അടൂര്‍ പ്രകാശിനെ എസ് ഐ ടി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യു ഡി എഫിനെ കൊള്ളയില്‍ കൂട്ടിക്കെട്ടാന്‍ നോക്കണ്ടെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

ശബരമല സ്വര്‍ണക്കൊള്ള പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടു. 22 കൊല്ലം മുമ്പ് താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് പോറ്റി അവിടെ കയറിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ് ഐ ടി മുഖ്യമന്ത്രിയുടെ കൈയില്‍ ഇരിക്കുകയല്ലേ. അങ്ങനെയാണെങ്കില്‍ അക്കാലത്തെ കാര്യവും അന്വേഷിക്കട്ടെ. വിളിച്ച ഉടന്‍ അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതപിക്കാനേ കഴിയുന്നുള്ളൂ. ഹാ കഷ്ടം എന്നേ മുഖ്യമന്ത്രിയോട് പറയാനുള്ളൂ. പോറ്റി ജോലിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ കയറിയത് 2007ലെന്ന വിവരം എസ് ഐ ടിക്ക് മുന്നിലുണ്ട്. അന്നാരാണ് ദേവസ്വം മന്ത്രിയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
തിരുവനന്തപുരത്തെ എസ് ഐ ടി ഓഫീസിലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. രാവിലെ മുതലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പ്രതികളുമായി അടൂര്‍ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് പലവട്ടം കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങള്‍ സ്വീകരിച്ചതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അതീവ സുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ വസതിയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും കവര്‍ച്ച സംഘത്തില്‍ ഉള്‍പ്പെട്ടവരേയും അനുഗമിച്ചു പോയതിനും അടൂര്‍ പ്രകാശ് ഉത്തരം പറയേണ്ടി വരും. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും എസ് ഐ ടി ചോദ്യം ചെയ്യുന്നുണ്ട്.

 

Latest