Kerala
റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി കൂട്ടി; 70 വയസില്‍ നിന്ന് 75 വയസാക്കി
ലൈസന്‍സ് ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം| സംസ്ഥാനത്ത് റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി കൂട്ടി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തിയിട്ടുണ്ട്. 10 വര്‍ഷമായിരുന്ന പ്രവര്‍ത്തി പരിചയ കാലയളവ് ആറ് കൊല്ലമായി കുറച്ചു.
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നത്.
---- facebook comment plugin here -----



