Kerala
വി ജെ തോമസിന്റെ എരണ്ടക്കെട്ട് കഥാ സമാഹാരം പ്രകാശനം ചെയ്തു
മനുഷ്യരുടെ ജീവിതത്തിനു കഥാകാരാന്‍ വാക്കുകളിലൂടെ ജീവന്‍ കൊടുക്കുകയാണ് കഥയെഴുത്തിലൂടെ നിര്‍വ്വഹിക്കുന്നതെന്ന് കല്പറ്റ നാരായണന്‍ പറഞ്ഞു
കോഴിക്കോട് | കവി വി ജെ തോമസിന്റെ ആദ്യ കഥാ സമാഹാരമായ ‘എരണ്ടക്കെട്ട് ‘ പ്രകാശനം തലയാട് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്നു. എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ പ്രകാശനം നിര്‍വ്വഹിച്ചു. കെ കെ പ്രദീപ്, സി ജെ ജോര്‍ജ് എന്നിവര്‍ ഏറ്റുവാങ്ങി.
മനുഷ്യരുടെ ജീവിതത്തിനു കഥാകാരാന്‍ വാക്കുകളിലൂടെ ജീവന്‍ കൊടുക്കുകയാണ് കഥയെഴുത്തിലൂടെ നിര്‍വ്വഹിക്കുന്നതെന്ന് കല്പറ്റ നാരായണന്‍ പറഞ്ഞു. എരണ്ടക്കെട്ടു ബാധിച്ച ഇന്നത്തെ കാലഘട്ടത്തില്‍ ഇപ്രകാരമുള്ള കഥകളാണ് അര്‍ഥവത്തായി ജീവിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സെക്രട്ടറി എം പി അജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ അബുബക്കര്‍ പുസ്തകം പരിചയപ്പെടുത്തി. സി ജെ ജോര്‍ജ്, ് കെ കെ പ്രദീപ്, എ വി സുധാകരന്‍, ആന്റണി പാലക്കല്‍ എന്നിവര്‍ സംസാരിച്ചു. കെ കെ ബാബു, ഹബീബ ക്ഷമീര്‍, അബ്ദു നടുക്കണ്ടി, ടി കെ മുഹമ്മദലി, സുനോജ് മോഹന്‍ എന്നീ ജന പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. കെ എല്‍ ജോസ് സ്വാഗതം പറഞ്ഞു. കഥാകൃത്ത് വി ജെ തോമസ് മറുമൊഴി നിര്‍വഹിച്ചു. വി ജെ തോമസിന്റെ വാക്കുകൊത്തിയ കണ്ണ്, അകം എന്നീ കവിതാ സമാഹാരങ്ങള്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്‍സൈറ്റ് പബ്ലിക്കയാണ് എരണ്ടക്കെട്ടിന്റെ പ്രസാധകര്‍.



