Kerala
ക്ഷേത്രക്കുളത്തില്‍ വീണു; തൃശൂരില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍ വടക്കേകാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലാണ് സംഭവം. കല്ലിങ്കല്‍ മേലേപ്പുര വീട്ടില്‍ പ്രദീപ്-സജിത ദമ്പതികളുടെ മക്കളായ സായിദീപ് (9), സായ്കൃഷ്ണ (7) എന്നിവരാണ് മരിച്ചത്.
തൃശൂര്‍ | സഹോദരങ്ങള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. തൃശൂര്‍ വടക്കേകാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലാണ് സംഭവം. ക്ഷേത്രത്തിനു സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കല്ലിങ്കല്‍ മേലേപ്പുര വീട്ടില്‍ പ്രദീപ്-സജിത ദമ്പതികളുടെ മക്കളായ സായിദീപ് (9), സായ്കൃഷ്ണ (7) എന്നിവരാണ് മരിച്ചത്.
സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ക്ഷേത്രക്കുളത്തിന് സമീപം കുട്ടികളുടെ വസ്ത്രങ്ങള്‍ കാണുകയായിരുന്നു. തുടര്‍ന്നാണ് കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്.
നാട്ടുകാരും പോലീസും ചേര്‍ന്ന് ഇരുവരെയും ശാന്തി നഴ്സിങ് ഹോമില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Content Highlights: Two siblings tragically lost their lives after accidentally falling into a temple pond in Thrissur. The devastating drowning incident has left the local community in deep shock. Authorities have responded to the scene as further details emerge regarding the accident.



