Connect with us

National

കാലാവസ്ഥാ വ്യതിയാന സൂചിക: 28ാം സ്ഥാനത്തേക്ക് താഴ്ന്ന് ഇന്ത്യ

തുര്‍ക്കിയിലെ അന്റാലിയയില്‍ നടന്ന യു എന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ജര്‍മന്‍വാച്ചും ന്യൂക്ലൈമറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്

Published

|

Last Updated

ന്യൂഡല്‍ഹി | ആഗോള കാലാവസ്ഥാ വ്യതിയാന പ്രകടന സൂചികയില്‍ അഞ്ച് സ്ഥാനങ്ങള്‍ താഴോട്ട് പോയി 28ാം റാങ്കിലേക്ക് താഴ്ന്ന് ഇന്ത്യ. തുര്‍ക്കിയിലെ അന്റാലിയയില്‍ നടന്ന യു എന്‍ കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി ജര്‍മന്‍വാച്ചും ന്യൂക്ലൈമറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സൂചികയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ 18 സ്ഥാനങ്ങള്‍ താഴേക്കിറങ്ങി. 60.85 പോയിന്റുകള്‍ നേടി മീഡിയം പ്രകടന വിഭാഗത്തിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്.

സൗരോര്‍ജം, കാറ്റാടിയന്ത്രങ്ങള്‍, റൂഫ്ടോപ്പ് സോളാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയിലെ വിപുലീകരണം ഇന്ത്യയുടെ കാലാവസ്ഥാ പ്രകടനത്തിലെ മികച്ച ഘടകമായെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ഹരിതഗൃഹ വാതക പുറന്തള്ളല്‍, ഊര്‍ജ ഉപയോഗം, കാലാവസ്ഥാ നയം എന്നിവയില്‍ ഇന്ത്യ മീഡിയം റേറ്റിംഗ് നേടിയപ്പോള്‍ പുനരുപയോഗ ഊര്‍ജ വിഭാഗത്തില്‍ ലോ റേറ്റിംഗായി തുടര്‍ന്നു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ തള്ളുകയും കാലാവസ്ഥാ സംരക്ഷണത്തില്‍ രാജ്യം മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. പൂര്‍ണമായ മാനദണ്ഡങ്ങള്‍ പാലിച്ച ഒരു രാജ്യവുമില്ലാത്തതിനാല്‍ ആദ്യ മൂന്ന് റാങ്കുകള്‍ ഇത്തവണയും ഒഴിഞ്ഞുകിടക്കുകയാണ്. ഡെന്മാര്‍ക്കാണ് നാലാം സ്ഥാനത്ത്. ജി 20 രാജ്യങ്ങളില്‍ യു കെ മാത്രമാണ് ‘ഹൈ’ റേറ്റിംഗ് നേടിയത്. യു എസ് (67), റഷ്യ (66) എന്നീ രാജ്യങ്ങള്‍ സൂചികയില്‍ ഏറ്റവും പിന്നിലാണ്.

Content Highlights: India dropped five places to 28th in the global Climate Change Performance Index released at the UN summit in Turkey. While solar, wind, and EV adoption were praised, low renewable scores hurt its overall rank. However, India’s environment ministry rejected the report’s findings.

Latest