Kerala
ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എസ് കാര്‍ത്തികേയന്‍ പുതിയ എക്സൈസ് കമ്മീഷണര്‍, ജെറോമിക് ജോര്‍ജ് വിഴിഞ്ഞം എംഡി
ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.
തിരുവനന്തപുരം|ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. പുതിയ എക്സൈസ് കമ്മീഷണറായി ഡോ. എസ് കാര്‍ത്തികേയന്‍ ഐഎഎസിനെ നിയമിച്ചു. സീറാം സാബശിവറാവുവിന് പകരമാണ് എസ് കാര്‍ത്തികേയനെ നിയമിച്ചത്. സാംബശിവ റാവുവിന് അധിക ചുമതലയില്ല. ശര്‍മിള മേരി ജോസഫ് കെടിഡിഎഫ്‌സി ചെയര്‍പേഴ്സണാകും. ഡി ബാലമുരളി കെഎംഎസ് സിഎല്‍എംഡിയാകും. ജെറോമിക് ജോര്‍ജ് വിഴിഞ്ഞം തുറമുഖം എംഡിയുമാകും. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.
എം ജി രാജമാണിക്യം ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാകും. അബ്ദുള്‍ നാസര്‍ ബി പാര്‍ലമെന്റ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍ സെക്രട്ടറിയാകും. അഫ്സാന പര്‍വീണ്‍ ഐഎഎസ് മില്‍മ എംഡിയാകുമെന്നും ഉത്തരവില്‍ പറയുന്നു. മിഥുന്‍ പ്രേംരാജിനെ കെഎസ് ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കുന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു.
ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെയായിരുന്നു സീറാം സാംബശിവറാവുവിനെ എക്സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. സര്‍ക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചന നടത്താതെയാണ് കമ്മീഷണര്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നായിരുന്നു വിമര്‍ശനം.
Content Highlights: Kerala government ordered a major IAS reshuffle. Dr S Karthikeyan replaced Seeram Sambasiva Rao as Excise Commissioner amid bar license rows. Key appointments were also made for Vizhinjam Port, Milma, KTDFC, KMSCL, and KSIDC.



