International
നേപ്പാളില്‍ വാഹനാപകടം; പത്ത് പേര് മരിച്ചു
കാഠ്മണ്ഡുവില്‍ നിന്ന് സര്ലാഹിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്.
കാഠ്മണ്ഡു| നേപ്പാളില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ മക്വാന്‍പൂര്‍ ജില്ലയിലെ പര്‍വത പ്രദേശത്താണ് അപകടമുണ്ടായത്. കാഠ്മണ്ഡുവില്‍ നിന്ന് സര്ലാഹിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്.
ഏകദേശം 500 മീറ്ററോളം താഴ്ചയുള്ള കുത്തനെയുള്ള ചെരിവിലേക്ക് വീണു വാഹനം ചിതറി. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് പെണ്‍കുട്ടികളും അഞ്ച് പുരുഷന്മാരും ഉള്‍പ്പെടുന്നു. പരുക്കേറ്റ അഞ്ച് പേരെയും ചികിത്സയ്ക്കായി ഹെതൗഡ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: Ten people died and five sustained serious injuries in a tragic road accident in Nepal’s Makwanpur district early today. The vehicle, traveling from Kathmandu to Sarlahi, plunged down a 500-meter steep slope. The injured passengers have been admitted to Hetauda Hospital for treatment.



