International
പശ്ചിമേഷ്യന്‍ സംഘര്‍ഷം; സഊദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ വീണ്ടും റദ്ദാക്കി ഇന്ത്യന്‍ കമ്പനികള്‍
ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് വിമാന സര്‍വീസ് റദ്ദാക്കിയത്.
ന്യൂഡല്‍ഹി| പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സഊദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ വീണ്ടും റദ്ദ് ചെയ്ത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് വിമാന സര്‍വീസ് റദ്ദാക്കിയത്. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ നവംബര്‍ 21 വരെയും റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെയും ഉണ്ടാകില്ല. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയും സമാനമായ രീതിയില്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും യാത്രക്കാര്‍ക്ക് കൃത്യസമയത്ത് വിവരങ്ങള്‍ നല്‍കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. അതേസമയം, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്ത്തിവെക്കുമ്പോഴും സഊദി വിമാനക്കമ്പനികള്‍ ജിദ്ദ, റിയാദ്, ദമാം റൂട്ടുകളില്‍ സര്‍വീസ് തുടരുന്നുണ്ട്.
സഊദി എയര്‍ലൈന്‍സ് നവംബര്‍ 16 മുതല്‍ കോഴിക്കോട്ടേക്ക് സര്‍വീസ് ആരംഭിക്കുമെന്നും ഒമാന്‍ എയര്‍ റിയാദില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Indian carriers IndiGo, Air India, and Air India Express have cancelled flights to Saudi Arabia amid Middle East tensions. While Indian services to Jeddah, Madinah, Riyadh, and Dammam remain suspended until late November, Saudi Airlines will start Kozhikode flights on November 16.


