Kerala
വിദ്യാഭ്യാസ വകുപ്പില്‍ വീണ്ടും സംഘപരിവാര്‍ നിയമനം
ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിനെയാണ് നിയമിച്ചിരിക്കുന്ന
തിരുവനന്തപുരം | മുസ്്ലിം ലീഗ് ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പില്‍ വീണ്ടും സംഘപരിവാര്‍ നിയമനം. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അഞ്ച് അനൗദ്യോഗിക അംഗങ്ങളുടെ സംഘത്തിലാണ് സംഘപരിവാര്‍ അധ്യാപക സംഘടനാ നേതാവിനെ നിയമിച്ചത്.
ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിനെയാണ് നിയമിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു. ഇതാദ്യമായാണ് ബി ജെ പി അധ്യാപക സംഘടനാ പ്രതിനിധി ഫൗണ്ടേഷനില്‍ അംഗമാകുന്നത്. എല്‍ ഡി എഫ് കാലത്ത് അഞ്ചുപേരില്‍ ഒരാള്‍ യു ഡി എഫ് അധ്യാപക സംഘടനാ പ്രതിനിധിയായിരുന്നു.
ഇതാദ്യമായാണ് അധ്യാപക പരിഷത്ത് ഭാരവാഹിയെ നിയമിക്കുന്നത്. നേരത്തെ യുഡിഎഫ് ഭരണ കാലത്ത് ഒരാള്‍ ഇടത് അധ്യാപക സംഘടന പ്രതിനിധിയുമായിരുന്നു. ഇതാദ്യമായാണ് ബിജെപി അധ്യാപക സംഘടനാ പ്രതിനിധി അംഗമാകുന്നത്. യു ഡി എഫ് സര്‍ക്കാര്‍ കരിക്കുലം കമ്മിറ്റിയിലും ആദ്യമായി ബി ജെ പി പ്രതിനിധിയെ ഉള്‍പ്പെടുത്തിയിരുന്നു.
Content Highlights: Controversy erupted after the Muslim League-led Kerala Education Department appointed Sangh Parivar teacher union leader T Anoop Kumar to the National Foundation for Teachers Welfare. This marks the first time a BJP-affiliated union representative joins the panel, following a similar inclusion in the curriculum committee.


