Kerala
യൂത്ത് ലീഗ് പ്രകടനത്തിനെതിരെ കേസെടുത്തത് സി പി എം പോലീസുകാര്‍: പി കെ ഫിറോസ്
പോലീസ് നിര്‍ദേശപ്രകാരമാണ് ബോള്ഗട്ടിയില്നിന്ന് പ്രകടനം ആരംഭിച്ചത്. ഗതാഗത തടസമുണ്ടാക്കിയിട്ടില്ല. പറയാനുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കും
കോഴിക്കോട് | യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രകടനത്തിന്റെ പേരില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ക്കെതിരെ കേസെടുത്തതിനു പിന്നില്‍ പോലീസ് സേനയ്ക്കുള്ളിലെ സി പി എമ്മുകാരാണെന്നും സി പി എം അഭിഭാഷകനാണ് ഹരജി നല്‍കിയതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എം എല്‍ എ.
പോലീസ് നിര്‍ദേശപ്രകാരമാണ് ബോള്ഗട്ടിയില്നിന്ന് പ്രകടനം ആരംഭിച്ചത്. ഗതാഗത തടസമുണ്ടാക്കിയിട്ടില്ല. പ്രതികാര നടപടിക്ക് പിന്നില്‍ സി പി എമ്മാണ്. പറയാനുള്ള കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വരില്ലെന്നത് അറിയിച്ചിരുന്നില്ലെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.
എറണാകുളത്ത് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനിടെ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിന് കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്ത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറിയും പി കെ ഫിറോസ് എം എല്‍ എ ഉള്‍പ്പടെ 12 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. കണ്ടാലറിയുന്ന രണ്ടായിരത്തോളം പേരും പ്രതികളാണ്.
ഗോശ്രീപാലം മുതല്‍ മറൈന്‍ ഡ്രൈവ് വരെ ആയിരുന്നു റാലി നടന്നത്. കൊച്ചിയിലുടനീളം ഗതാഗതക്കുരുക്ക് അലട്ടുന്നതിനിടെയായിരുന്നു റാലി. ഇതേ തുടര്‍ന്ന് യൂത്ത് ലീഗ് നേതൃത്വം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനം നേരിട്ടിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടിയെടുത്തത്. സമ്മേളനത്തിനും റാലിക്കും അനുമതി നല്‍കിയിരുന്നുവെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.
എല്‍ പി എസ് ടി സമരപ്പന്തലര് പൊളിച്ചതിനെയും അദ്ദേഹം ന്യായീകരിച്ചു. കഴിഞ്ഞ 10 വര്‍ഷത്തെ തെറ്റ് തിരുത്താനുള്ള വിദ്യ യു ഡി എഫിന് ഇല്ലെന്ന് സമരക്കാരോട് പറഞ്ഞിരുന്നു. നിരാഹരം കിടക്കുന്ന വ്യക്തിയുടെ ആരോഗ്യം സംരക്ഷിക്കണ്ടേ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും അതുകൊണ്ട് പോലീസ് നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Youth League General Secretary PK Firos MLA alleged a CPM conspiracy behind the police case against Munavvarali Shihab Thangal over the Kochi rally traffic block. He claimed the march followed police instructions and defended the LPST shed demolition as a step to protect hunger-striking protesters.


