Connect with us

Kerala

മെസ്സിയുടെ കേരളസന്ദര്‍ശനം; മുന്‍ മന്ത്രി വി അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയില്‍ ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുക്കും

കേസിലെ ഉന്നതതല ഇടപെടലുകള്‍ അന്വേഷണവിധേയമാക്കിയതിനെത്തുടര്‍ന്നാണ് സര്‍ക്കാറിന്റെ നടപടി

Published

|

Last Updated

തിരുവനന്തപുരം | മെസ്സിയുടെ കേരളസന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുന്‍ മന്ത്രി വി അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയില്‍ ഗവര്‍ണര്‍ ഓംപ്രകാശ് മാത്തൂര്‍ ഇന്ന് തീരുമാനമെടുക്കും. കേസിലെ ഉന്നതതല ഇടപെടലുകള്‍ അന്വേഷണവിധേയമാക്കിയതിനെത്തുടര്‍ന്നാണ് സര്‍ക്കാറിന്റെ നടപടി. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയും ചട്ടങ്ങള്‍ ലംഘിച്ചും സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍ നല്‍കിയതില്‍ മന്ത്രിതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍.

തിരുവനന്തപുരത്തെ ജി എസ് ടി ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ജോയിന്റ് കമ്മീഷണറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മെസ്സിയെ കൊണ്ടുവരാന്‍ എന്ന പേരില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും നിശ്ചിത ജി എസ് ടി അടച്ചില്ലെന്നുമാണ് പ്രധാന ആരോപണം.

കരാര്‍ തുക കൂടാതെ, ഗോകുലം ചിറ്റ് ഫണ്ട്‌സും ഹിന്ദുജ ഫിനാന്‍സും നല്‍കിയ വായ്പകളുമായി ബന്ധപ്പെട്ടും ജി എസ് ടി നടപടികള്‍ ഉണ്ടായില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ എസ് ഐ ടി അന്വേഷണം നടത്തിയെങ്കിലും നടപടികള്‍ മന്ദഗതിയിലായിരുന്നു.

എന്നാല്‍ നിലവില്‍ തിരുവനന്തപുരം ജി എസ് ടി ഇന്റലിജന്‍സ് എന്‍ഫോഴ്‌സ്‌മെന്റ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ കൊല്ലം ഇന്റലിജന്‍സ് യൂണിറ്റ് അന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ്. സമന്‍സ് ലഭിച്ചവര്‍ ഹാജരായി തങ്ങളുടെ ഭാഗം വിശദീകരിക്കണം. ഇതിനുശേഷമായിരിക്കും അന്തിമ ജി എസ് ടി നടപടികളിലേക്ക് കടക്കുക.

Content Highlights:Kerala Governor Omprakash Mathur will decide today on prosecuting former minister V Abdurahiman over the Lionel Messi visit controversy. An SIT found ministerial conspiracy in awarding irregular sponsorship deals, while GST Intelligence probes tax evasion involving loans from Gokulam Chits and Hinduja Finance.

 

---- facebook comment plugin here -----

Latest