Connect with us

Kerala

സെക്രട്ടേറിയേറ്റിന് മുന്നിലെ എല്‍പിഎസ്ടി സമരപ്പന്തല്‍ പോലീസ് പൊളിച്ചു നീക്കി; വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി

സമരക്കാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്ത് തുടരുകയാണ്

Published

|

Last Updated

തിരുവനന്തപുരം |  വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയറ്റിനു മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന സമരത്തെ നേരിട്ട് പോലീസ്. സമര പന്തല്‍ പൊളിച്ചു നീക്കിയ പോലീസ് നിരാഹാരമിരിക്കുന്ന സമര സമിതി കണ്‍വീനര്‍ വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി.ഈസമയം കുറച്ച് സമരക്കാര്‍ മാത്രമാണ് പന്തലില്‍ ഉണ്ടായിരുന്നത്. സമരപ്പന്തല്‍ പൊളിച്ചുമാറ്റി മുഴുവന്‍ സാമഗ്രികളും ലോറിയിലാക്കി പോലീസ് കൊണ്ടുപോകുകയായിരുന്നു.

ബുധനാഴ് രാത്രി ഒന്‍പതരയോടെയാണ് വന്‍ പോലീസ് സംഘം സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിലെത്തിയത്. തുടര്‍ന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് വളര്‍മതിയെ സമരപ്പന്തലില്‍ നിന്നും ആംബുലന്‍സിലേക്ക് കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവം അറിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. സമര പന്തല്‍ പൊളിക്കുന്നത് ഇവര്‍ തടഞ്ഞുവെങ്കിലും പോലീസ് അതിവേഗം സമര പന്തല്‍ പൊളിച്ചു നീക്കുകയായിരുന്നു.

അതേ സമയം സമരക്കാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സ്ഥലത്ത് തുടരുകയാണ്

Content Highlights: Police demolished the LPST rank holders strike pandal in front of the Secretariat in Thiruvananthapuram. Fasting convener Valarmathi was forcibly shifted to the hospital by female police officers. DYFI workers arrived at the spot and attempted to block the eviction before police cleared the area.

---- facebook comment plugin here -----

Latest