Kerala
ബൈക്ക് കോളജില്‍ കയറ്റുന്നതിനെ ചൊല്ലി തര്‍ക്കം; പനമരം ഗസാലി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം
സംഭവത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനമരം| വയനാട് പനമരം കൂളിവയല്‍ ഗസാലി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ബൈക്ക് കോളജില്‍ കയറ്റുന്നതിനെ ചൊല്ലി സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കോളജ് ക്യാമ്പസിനുള്ളില്‍ വെച്ചാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്.
സംഭവത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി ആരംഭിച്ചു.
Content Highlights: A clash broke out between senior and junior students at Ghazali College in Koolivayal, Panamaram over parking a bike inside the campus. One injured student was admitted to Mananthavady Medical College Hospital. Police have launched an investigation into the incident.





