National
പാല് വില വര്‍ധിപ്പിച്ച് അമൂല്‍
പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും.
ഡല്‍ഹി| പാല് വില രണ്ട് രൂപ മുതല്‍ നാല് രൂപ വരെ വര്‍ധിപ്പിച്ച് അമൂല്‍. ബള്‍ക്ക് വെന്‍ഡിംഗ് മെഷീനുകള്‍ വഴി വിതരണം ചെയ്യുന്ന ‘ടോണ്‍ഡ്’ പാലിന്റെ വില ലിറ്ററിന് 58 രൂപയില്‍ നിന്ന് 60 രൂപയായി വര്‍ദ്ധിക്കും. പാക്കറ്റുകളില്‍ ലഭിക്കുന്ന ‘ഫുള്‍ ക്രീം’ പാലിന്റെ വില ലിറ്ററിന് 72 രൂപയില്‍ നിന്ന് 76 രൂപയായും. പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ക്ഷീരമേഖലയിലെ പ്രതിസന്ധിയും കാലിത്തീറ്റയുലുണ്ടായ വര്‍ധനയുമാണ് പാല് വില വര്‍ധിപ്പിക്കാനുള്ള കാരണം.
വില വര്‍ധനവ് ക്ഷീരകര്‍ഷകരുടെ സാമ്പത്തിക ബാധ്യത കൂടുതല്‍ വര്‍ധിപ്പിക്കും. ഇതിനെത്തുടര്‍ന്ന്, കൂടുതല്‍ പാല് ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും പാല് സംഭരണം മെച്ചപ്പെടുത്തുന്നതിനുമായി ക്ഷീര സഹകരണ സംഘങ്ങളും കമ്പനികളും പാല് സംഭരണ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
Content Highlights:Amul has announced a price hike for milk ranging between Rs 2 and Rs 4 per litre starting tomorrow. Bulk vending toned milk will now cost Rs 60 per litre, while packaged full cream milk will increase from Rs 72 to Rs 76 per litre. The cooperative cited the ongoing crisis in the dairy sector and rising cattle feed costs as key factors behind the decision.





