Connect with us

National

വെറും 15 സെക്കൻഡിൽ മുപ്പതോളം വെടിയുതിർത്തു; കുൽഗാം ഭീകരാക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

ക്യാമ്പിന് മുന്നിലെ കടകൾക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്.

Published

|

Last Updated

കുൽഗാം | ജമ്മു കശ്മീരിലെ (Jammu and Kashmir) കുൽഗാമിൽ സി ആർ പി എഫ് (CRPF) ക്യാമ്പിന് നേരെ ഭീകരർ നടത്തിയ വെടിവെപ്പിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മിർ ബസാറിന് സമീപമുള്ള അഖ്രാൻ ക്യാമ്പിന് നേരെ മോട്ടോർസൈക്കിളിലെത്തിയ ഭീകരർ വെറും 15 സെക്കൻഡിനുള്ളിൽ മുപ്പതോളം റൗണ്ട് വെടിയുതിർത്തതായി സി ആർ പി എഫ് വ്യക്തമാക്കി. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം നടന്നത്.

ക്യാമ്പിന് മുന്നിലെ കടകൾക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. ഈ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് പ്രതിരോധിക്കുന്നതും മഷീൻ ഗണ്ണുകളുമായി രംഗത്തിറങ്ങുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഭീകരരെ വെല്ലുവിളിച്ചുകൊണ്ട് ഉദ്യോഗസ്ഥർ ശബ്ദമുയർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആക്രമണത്തിൽ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിംഗ് എന്നീ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ അനന്ത്നാഗ് ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. രാകേഷ് ദാസിന്റെ കാലിനും, സന്തോഷ് ചന്ദ്രുവിന്റെ വയറിനും നട്ടെല്ലിനും, സോംവീർ സിംഗിന്റെ കൈയ്ക്കുമാണ് പരിക്കേറ്റത്. എങ്കിലും ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

സംഭവസ്ഥലത്ത് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം ആക്രമണ സ്ഥലത്തുനിന്ന് അകലെയായിരുന്നു. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യദിക്കുകയും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

Content Highlights

CCTV footage captured motorcycle-borne terrorists firing nearly 30 rounds in 15 seconds at a CRPF camp in Kulgam, injuring three security personnel who are now out of danger. The brazen attack prompted heavy security deployment, road barricades, and strict lockdowns in the area as investigations continue.

---- facebook comment plugin here -----

Latest