Ongoing News
ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം ഉയർത്തി ഒപെക്; എണ്ണ ആവശ്യകതയിൽ സ്ഥിരത തുടരും
നവംബർ മാസത്തെ പുതിയ ആഗോള എണ്ണ വിപണി റിപ്പോർട്ടിലാണ് വിപണിയെയും ആഗോള സമ്പദ്വ്യവസ്ഥയെയും സംബന്ധിച്ച നിർണ്ണായക വിവരങ്ങളുള്ളത്.
ദമാം | ആഗോള എണ്ണ വിപണിയിൽ വരും വർഷങ്ങളിൽ വൻ മുന്നേറ്റമുണ്ടാകുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ച് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് (OPEC). നവംബർ മാസത്തെ പുതിയ ആഗോള എണ്ണ വിപണി റിപ്പോർട്ടിലാണ് വിപണിയെയും ആഗോള സമ്പദ്വ്യവസ്ഥയെയും സംബന്ധിച്ച നിർണ്ണായക വിവരങ്ങളുള്ളത്.
2026-ലെ ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് മുൻ റിപ്പോർട്ടുകളെ അപേക്ഷിച്ച് ഒപെക് ഉയർത്തി നിശ്ചയിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രകാരം 2026-ലെ ആഗോള എണ്ണ ആവശ്യകതയിലെ വളർച്ച മുൻ മാസത്തെ പ്രവചനത്തിന് സമാനമായി പ്രതിദിനം 200,000 ബാരലായി ഒപെക് നിലനിർത്തി. പുതുവര്ഷമായ 2027-ലേ ക്ക് കടക്കുമ്പോൾ എണ്ണ ആവശ്യകതയിൽ വൻ കുതിച്ചുചാട്ടമാണ് പ്രവചിക്കുന്നത്. 2027-ലെ ആഗോള ക്രൂഡ് ഓയിൽ ഡിമാൻഡ് വളർച്ച പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരലായി തന്നെ തുടരുമെന്നാണ് വിലയിരുത്തൽ.
ശക്തമായ വളർച്ചാ പ്രവചനം യാഥാർത്ഥ്യമാകുന്നതോടെ 2027-ഓടെ ലോകത്തെ ആകെ എണ്ണ ഉപഭോഗം പ്രതിദിനം 108.28 ദശലക്ഷം ബാരൽ എന്ന റെക്കോർഡ് നിരക്കിലേക്ക് ഉയരും. വരും വർഷങ്ങളിൽ ലോകമെമ്പാടുമുള്ള വ്യാവസായിക പ്രവർത്തനങ്ങളും ഗതാഗത ഊർജ്ജ ആവശ്യങ്ങളും ശക്തമായി വികസിക്കുമെന്നാണ് ഇത് സൂചന നൽകുന്നത്.
ആഗോള സാമ്പത്തിക രംഗത്തുനിന്നുള്ള സൂചികകളിലും വലിയ പുരോഗതി പ്രവചിക്കപ്പെടുന്നു. വിപണിയിലെ മികച്ച ഉണർവ് കണക്കിലെടുത്ത് 2026-ലെ ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം ഒപെക് 3.1 ശതമാനമായി ഉയർത്തി. മുൻ റിപ്പോർട്ടിൽ ഇത് 3 ശതമാനം ആകുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. 2027-ൽ ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് 3.2 ശതമാനമായി സുസ്ഥിരമായി തുടരുമെന്നും ഒപെക് വ്യക്തമാക്കുന്നു.
മെച്ചപ്പെട്ട സാമ്പത്തിക അന്തരീക്ഷവും എണ്ണ ആവശ്യകതയിലെ സ്ഥിരതയും വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വലിയ തകർച്ചകളില്ലാതെ നിലനിർത്താൻ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒപെക് തങ്ങളുടെ പ്രവചനങ്ങൾ മാറ്റമില്ലാതെ നിലനിർത്തിയ സാഹചര്യത്തിൽ, വരും മാസങ്ങളിലെ ഒപെക് പ്ലസ് (OPEC+) രാജ്യങ്ങളുടെ ഉത്പാദന നയങ്ങളെ ഈ ലക്ഷ്യങ്ങൾ എങ്ങനെ സ്വാധീനിക്കുമെന്നാണ് ഇനി വിപണി ഉറ്റുനോക്കുന്നത്.
Content Highlights: OPEC expects a strong rebound in the global oil market, maintaining its 2026 crude oil demand growth forecast. The organization raised its global economic growth estimate for 2026 to 3.1 percent. Total world oil consumption is projected to reach a record 108.28 million barrels per day by 2027.
---- facebook comment plugin here -----




