Connect with us

Kerala

ചേരാനല്ലൂര്‍ വാഹനാപകടം; അഡീ ജഡ്ജി നാളെ മുതല്‍ കോടതിയിലെത്തും

അപകടത്തിന് പിന്നാലെ ജഡ്ജി കോടതിയില്‍ ഹാജരാകുന്നുണ്ടായിരുന്നില്ല.

Published

|

Last Updated

കൊച്ചി| ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരന്റെ പിതാവായ അഡീ ജില്ലാ ജഡ്ജി നാളെ മുതല്‍ കോടതിയിലെത്തും. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേസില്‍ ജഡ്ജിക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അപകടത്തിന് പിന്നാലെ ജഡ്ജി കോടതിയില്‍ ഹാജരാകുന്നുണ്ടായിരുന്നില്ല.

ഒക്ടോബര്‍ 25നായിരുന്നു ചേരാനല്ലൂരില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചത്. സംഭവത്തിനുപിന്നാലെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. പതിനേഴുകാരനെ ജാമ്യത്തില്‍ വിട്ടു. പ്രതിഷേധം ഉയര്‍ന്നതോടെയാണ് കുറ്റകരമായ നരഹത്യ ചുമത്തിയത്.

Content Highlights: The Additional District Judge accused in the Cheranalloor car crash case will resume court duties in Iringalakuda tomorrow. The High Court had earlier granted him anticipatory bail in the case. A scooter rider was killed after being hit by a car driven by his 17-year-old son on October 25.

---- facebook comment plugin here -----

Latest