Connect with us

Kerala

മുത്ത് നബി ബുക്ക് ടെസ്റ്റ് 2026: ഫലപ്രഖ്യാപനം നാളെ

മത്സരത്തിന്റെ ഫലം നാളെ രാത്രി ഏഴിന് www.muthnabibooktest.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Published

|

Last Updated

കോഴിക്കോട് | തിരുനബി (സ)യുടെ ജീവിതവും സന്ദേശങ്ങളും അടിസ്ഥാനമാക്കി എസ് എസ് എഫ് സംഘടിപ്പിച്ച മുത്ത് നബി ബുക്ക് ടെസ്റ്റിന്റെ ഫലം നാളെ (നവംബര്‍ 12, വ്യാഴം പ്രസിദ്ധീകരിക്കും. ഐ പി ബി പ്രസിദ്ധീകരിച്ച ഹൗളുല്‍ കൗസര്‍ എന്ന ഗ്രന്ഥമാണ് ഈ വര്‍ഷം ബുക്ക് ടെസ്റ്റിന് ആധാരമാക്കിയത്. പ്രിലിമിനറി, ഗ്രാന്‍ഡ് ഫൈനല്‍ എന്നീ രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് മത്സരാര്‍ഥികള്‍ പങ്കാളികളായി.

നവംബര്‍ ഒന്നിന് പ്രിലിമിനറി പരീക്ഷയും അതിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി നവംബര്‍ എട്ടിന് ഗ്രാന്‍ഡ് ഫൈനല്‍ പരീക്ഷയും ഓണ്‍ലൈനയാണ് സംഘടിപ്പിച്ചത്. നിര്‍ദേശിക്കപ്പെട്ട ഗ്രന്ഥത്തിലെ ആശയങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനൊപ്പം അനുബന്ധ വിജ്ഞാന മേഖലകളിലേക്കും മത്സരാര്‍ഥികളുടെ പഠനത്തെ വ്യാപിപ്പിക്കുന്ന രീതിയിലാണ് ചോദ്യങ്ങള്‍ ക്രമീകരിച്ചത്.

നബിചരിത്ര പഠനത്തെ കേവല വായനയില്‍ ഒതുക്കാതെ വൈജ്ഞാനികമായ അന്വേഷണമായും ജീവിതമാതൃകകള്‍ സ്വായത്തമാക്കാനുള്ള അവസരമായും മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചത്. മത്സരത്തിന്റെ ഫലം നാളെ രാത്രി ഏഴിന് www.muthnabibooktest.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Content Highlights: The results for the Muth Nabi Book Test 2026 will be officially declared tomorrow. Participants who appeared for the exam across various categories can verify their scores and ranking list online. Detailed information regarding the answer keys and top rank holders will be published shortly after the release.

 

---- facebook comment plugin here -----

Latest