National
പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിയില്‍
ജഗ്ദീപ് ധന്‍ഖര്‍ കാര്‍ഡിയോ-ന്യൂറോ സെന്ററില്‍ ചികിത്സയിലാണ്.
ന്യൂഡല്‍ഹി| പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുന്‍ ഉപരാഷ്ടപതി ജഗ്ദീപ് ധന്‍ഖറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പിസിആര്‍ വാഹനത്തില്‍ വീട്ടിലെത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് എയിംസിലെത്തിച്ചത്.
ജഗ്ദീപ് ധന്‍ഖര്‍ ഇപ്പോള്‍ കാര്‍ഡിയോ-ന്യൂറോ സെന്ററില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് എയിംസ് അധികൃതര്‍ ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടില്ല.
ധന്‍ഖര്‍ ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായിരുന്നു. 2022 ഓഗസ്റ്റ് മുതല്‍ 2025 ജൂലൈ വരെയാണ് അദ്ദേഹം ഉപരാഷ്ടപതിയായി സേവനമനുഷ്ഠിച്ചത്.
Content Highlights: Former Vice President Jagdeep Dhankhar was admitted to AIIMS Delhi after collapsing during a morning walk. He is currently receiving treatment at the hospital’s Cardio-Neuro Centre. Dhankhar served as India’s 14th Vice President from August 2022 to July 2025.




