Connect with us

Uae

'നമ്മള്‍ കൂടുതല്‍ ശക്തരായി ഉയിര്‍ത്തെഴുന്നേല്‍ക്കും': യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

'ഐക്യവും മികച്ച മുന്നൊരുക്കങ്ങളും ശക്തമായ സ്ഥാപനങ്ങളും പൗരന്മാരുടെ ഉയര്‍ന്ന അവബോധവുമാണ് രാജ്യത്തിന്റെ പ്രതിരോധ ശേഷിയുടെയും അതിജീവനത്തിന്റെയും അടിത്തറ.'

Published

|

Last Updated

അബൂദബി | ഐക്യവും മികച്ച മുന്നൊരുക്കങ്ങളും ശക്തമായ സ്ഥാപനങ്ങളും പൗരന്മാരുടെ ഉയര്‍ന്ന അവബോധവുമാണ് രാജ്യത്തിന്റെ പ്രതിരോധ ശേഷിയുടെയും അതിജീവനത്തിന്റെയും അടിത്തറയെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. അബൂദബിയില്‍ ആരംഭിച്ച യു എ ഇ സര്‍ക്കാര്‍ വാര്‍ഷിക യോഗങ്ങളുടെ ഭാഗമായി നടന്ന ‘നമ്മള്‍ കൂടുതല്‍ ശക്തരായി ഉയിര്‍ത്തെഴുന്നേല്‍ക്കും’ എന്ന പ്രത്യേക സെഷനില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം നേരിട്ട വെല്ലുവിളികളെല്ലാം ഫലപ്രദമായി നേരിടാന്‍ യു എ ഇക്ക് സാധിച്ചത് ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും എക്കാലത്തും മുന്‍ഗണന നല്‍കുമെന്നും, മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാവിയിലേക്കുള്ള യാത്ര ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ തലങ്ങളിലെ 500-ലധികം ഉന്നത ഉദ്യോഗസ്ഥരാണ് വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കുന്നത്. അടുത്ത ഘട്ടത്തിലെ സമഗ്ര വികസന പദ്ധതികള്‍ രൂപവത്കരിക്കുന്നതിനും ദേശീയ മുന്‍ഗണനകള്‍ വിലയിരുത്തുന്നതിനുമുള്ള പ്രധാന വേദിയാണ് ഈ വാര്‍ഷിക യോഗങ്ങള്‍. 2017-ല്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച യോഗങ്ങള്‍, രാജ്യത്തിന്റെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

Content Highlights: UAE President Sheikh Mohamed bin Zayed Al Nahyan delivered an inspiring message emphasizing resilience and unity. He reassured the nation that they will emerge even stronger from current challenges. The leadership highlighted collective determination and strength across the country.

 

 

---- facebook comment plugin here -----

Latest