Kerala
'സര്‍ക്കാര്‍ നല്‍കുന്നത് അഴിമതിക്കെതിരെ ശബ്ദിച്ചാല്‍ നിങ്ങളെ കുരുക്കുമെന്ന സന്ദേശം'; എം ബി രാജേഷ്
അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച സാംബശിവ റാവുവിനെതിരെ തന്നെ അന്വേഷണം നടത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
തിരുവനന്തപുരം | അഴിമതിക്കെതിരെ ശബ്ദിച്ചാല്‍ നിങ്ങളെ കുരുക്കുമെന്ന സന്ദേശമാണ് സംസ്ഥാനം ഭരിക്കുന്ന യു ഡി എഫ് സരക്കാര്‍ നല്‍കുന്നതെന്ന് സി പി എം നേതാവും മുന്‍ മന്ത്രിയുമായ എം ബി രാജേഷ്. മന്ത്രിക്ക് അഴിമതിയുമായി ബന്ധപ്പെട്ട റിപോര്‍ട്ട് നല്കിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്.
അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച സാംബശിവ റാവുവിനെതിരെ തന്നെ അന്വേഷണം നടത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അഴിമതിക്കാരെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേതെന്നും രാജേഷ് ആരോപിച്ചു.
അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് മന്ത്രി പരാതി എഴുതി വാങ്ങുകയാണ് ചെയ്തത്. ആ പരാതിയുടെ അടിസ്ഥാനത്തില്‍ അഴിമതി റിപോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തുന്നതും വേട്ടയാടുന്നതും അംഗീകരിക്കാനാകില്ലെന്നും എം ബി രാജേഷ് വിമര്‍ശിച്ചു.ഇനി ആരെങ്കിലും അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അവരും വേട്ടയാടപ്പെടുമെന്ന സാഹചര്യമാണുള്ളത്.
Content Highlights: Minister MB Rajesh stated that political opponents are trying to silence voices raised against corruption. He alleged that investigative agencies are being misused for political motives. The minister reiterated that the government will counter such politically driven actions with public support.



