Connect with us

Eduline

സി ബി എസ് ഇ; ബോർഡ് പരീക്ഷകളിലെ മാർക്ക് ഘടന പുറത്തുവിട്ടു

ഓരോ വിഷയത്തിനും തിയറി, പ്രാക്റ്റിക്കൽ, പ്രൊജക്ട്, ഇന്റേണൽ എന്നിങ്ങനെ എത്ര മാർക്ക് വീതം ലഭിക്കുമെന്ന കാര്യത്തിലാണ് വ്യക്തത വരുത്തിയിരിക്കുന്നത്

Published

|

Last Updated

ബോർഡ് പരീക്ഷകളിലെ മാർക്കിംഗ് രീതിയിൽ വ്യക്തത വരുത്തി സി ബി എസ് ഇ. 2026-27 അധ്യയന വർഷത്തെ പരീക്ഷക്കുള്ള വിശദമായ മാർക്ക് ഘടന ബോർഡ് പുറത്തുവിട്ടു. പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകളിൽ ഓരോ വിഷയത്തിനും തിയറി, പ്രാക്ടിക്കൽ, പ്രൊജക്ട്, ഇന്റേണൽ എന്നിങ്ങനെ എത്ര മാർക്ക് വീതം ലഭിക്കുമെന്ന കാര്യത്തിലാണ് വ്യക്തത വരുത്തിയിരിക്കുന്നത്. ഏതൊക്കെ പരീക്ഷകൾക്ക് പുറത്തുനിന്ന് എക്‌സാമിനർ വരും, പരീക്ഷ എത്ര മണിക്കൂർ നീളും എന്നിവയും അറിയിച്ചിട്ടുണ്ട്.

പത്താം ക്ലാസ്സിൽ കണക്ക്, സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് എന്നിവയിൽ 80 മാർക്കിന്റെ എഴുത്തുപരീക്ഷയും 20 മാർക്കിന്റെ ഇന്റേണൽ മൂല്യനിർണയവുമാണ് ഉണ്ടാകുക. എന്നാൽ, മറ്റ് വിഷയങ്ങളിൽ മാർക്ക് ഘടന മാറും. ഹോം സയൻസിൽ പ്രാക്ടിക്കലിന് കൂടുതൽ പ്രാധാന്യമുണ്ട്. 70 മാർക്ക് തിയറിക്കും 30 മാർക്ക് പ്രാക്ടിക്കലിനുമാണ്. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ രണ്ടിനും 50 മാർക്ക് വീതമായിരിക്കും.

സംഗീതം, പെയിന്റിംഗ് പോലുള്ള വിഷയങ്ങളിൽ വ്യത്യാസം കൂടുതലാണ്. കർണാടക, ഹിന്ദുസ്ഥാനി സംഗീതത്തിലും പെയിന്റിംഗിലും തിയറിക്ക് 30 മാർക്ക് മാത്രമേയുള്ളൂ. പ്രാക്ടിക്കലിന് 50 മാർക്കും ഇന്റേണലിന് 20 മാർക്കുമാണ്. തൊഴിലധിഷ്ഠിത വിഷയങ്ങളിൽ പലതിനും തിയറിക്കും പ്രാക്ടിക്കലിനും 50 മാർക്ക് വീതമാണ്. എലമെന്റ്‌സ് ഓഫ് ബിസിനസ്സിൽ പ്രൊജക്ടിനാണ് 30 മാർക്ക്. പ്ലസ് ടുവിൽ സയൻസ് വിഷയങ്ങൾക്ക് പൊതുവെ 70:30 എന്ന രീതിയാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ബയോടെക്‌നോളജി, സൈക്കോളജി, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയവയിലെല്ലാം 70 മാർക്ക് തിയറിക്കും 30 മാർക്ക് പ്രാക്ടിക്കലിനുമാണ്. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളിൽ പലതിനും 80 മാർക്ക് തിയറിക്കും 20 മാർക്ക് പ്രൊജക്ടിനുമാണ് രീതി. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി എന്നിവ ഇതിൽപ്പെടും. ജ്യോഗ്രഫിയിൽ 70:30 രീതിയാണ്. എന്നാൽ, ഫൈൻ ആർട്‌സിൽ തിയറിക്ക് 30 മാർക്കും പ്രാക്ടിക്കലിന് 70 മാർക്കുമാണ്.

പ്ലസ് ടുവിലെ വൊക്കേഷനൽ വിഷയങ്ങളിൽ മിക്കതിനും 60 മാർക്ക് തിയറിക്കും 40 മാർക്ക് പ്രാക്ടിക്കലിനുമാണ്. മൾട്ടിമീഡിയയിൽ മാത്രം 50:50 ആണ്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോഗ്രഫി തുടങ്ങിയ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷക്ക് പുറത്തുനിന്ന് എക്‌സാമിനർമാരെ നിയമിക്കും. മിക്ക തിയറി പരീക്ഷകളും മൂന്ന് മണിക്കൂറാണ്. സംഗീതം, നൃത്തം, ഫൈൻ ആർട്‌സ് പരീക്ഷകൾക്ക് രണ്ട് മണിക്കൂറേയുള്ളൂ. വിഷയം തിരിച്ചുള്ള പൂർണ വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും.

Content Highlights: CBSE has released the detailed marking scheme for Class 10 and Class 12 board examinations for the 2026-27 academic year. The framework clarifies subject-wise weightage across theory, practical, project, and internal assessment modules. Details regarding exam durations and external examiners were also announced.

---- facebook comment plugin here -----

Latest