Connect with us

Kerala

കോവളം സ്പാ പീഡനക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

തമിഴ്‌നാട് ഉദയ മാര്‍ത്താണ്ഡം സ്വദേശി ജിമിലിന്‍ ആണ് അറസ്റ്റിലായത്

Published

|

Last Updated

തിരുവനന്തപുരം| കോവളം സ്പാ പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തമിഴ്‌നാട് ഉദയ മാര്‍ത്താണ്ഡം സ്വദേശി ജിമിലിന്‍ ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. പെണ്‍കുട്ടിയെ ഇയാള്‍ സ്പായിലെത്തിച്ച് നിരവധി പ്രാവശ്യം പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍, സന്ദര്‍ശകരുടെ രജിസ്റ്റര്‍ എന്നിവ പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതിയിലേക്കെത്തിയത്. നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതിയെ കോവളത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതി ജിമിലിനെ കോടതി റിമാന്‍ഡ് ചെയ്തു.

കേസില്‍ വെങ്ങാനൂര്‍ സ്വദേശിനി മായയെ പോലീസ് ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂര്‍ പഞ്ചായത്തിലെ താല്‍ക്കാലിക ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് മായ. സ്പാ നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഉള്ളൂര്‍ സോണല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപിനെയടക്കം പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ജോലിക്കെന്ന പേരില്‍ സ്പാകളില്‍ എത്തിച്ച മാതൃസഹോദരിയെയും ഭര്‍ത്താവിനെയും നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് പോലീസിന് ലഭിച്ച വിവരം. ആയുര്‍കേരള, ഡാലിയ ഹോം, കേരള ആയുര്‍വേദ എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങള്‍ നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

Content Highlights: Police arrested one more person in the Kovalam spa assault case, bringing the total number of arrests to nine. The accused, Jimilin, a Tamil Nadu native, was identified through CCTV footage and visitor registers. Kovalam police confirmed that further arrests are expected in the coming days.

 

---- facebook comment plugin here -----

Latest