Connect with us

National

ബസ് ഫ്ലൈഓവറിന്റെ മതിലിലേയ്ക്ക് ഇടിച്ചു കയറി അപകടം; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Published

|

Last Updated

ചണ്ഡീഗഡ്| പഞ്ചാബിലെ സംഗ്രൂറില്‍ ബസ് ഫ്‌ലൈഓവറിന്റെ മതിലിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. 24 പേര്‍ക്ക് പരുക്കേറ്റു. ചണ്ഡീഗഡിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന പെപ്‌സു റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അമിതവേഗതയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിനു കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: Three people were killed and 24 others injured when a PRTC bus crashed into a flyover wall in Punjab’s Sangrur. The bus was traveling to Chandigarh when the accident occurred around 4:30 AM today. Police suspect high speed and loss of control led to the crash as investigation continues.

---- facebook comment plugin here -----

Latest