Kerala
കൈക്കൂലി കേസ്; മുന്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി എ ഷമീര്‍ഖാനെ അറസ്റ്റ് ചെയ്തു
വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 16ന് ഷമീര്‍ഖാന്റെ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു.
കോട്ടയം| കൈക്കൂലി വാങ്ങിയ കേസില്‍ വൈക്കം മുന്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി എ ഷമീര്‍ഖാനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു . 2,27,000 രൂപയാണ് ഇയാള്‍ വിവിധ ആളുകളില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയത്.
വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 16ന് ഷമീര്‍ഖാന്റെ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ജിപേ വഴിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയതെന്ന് കണ്ടെത്തി. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്.
Content Highlights: Former Vaikom police inspector PA Shameer Khan was arrested by Vigilance in a bribery case after being on the run. Investigations revealed he accepted Rs 2,27,000 as bribes from various individuals via GPay using an Assam native’s bank account. Further probe is ongoing to check involvement of others.



