Connect with us

International

ഗസ്സയിലെ 50,000 പേര്‍ക്ക് അടിയന്തര അഭയകേന്ദ്രങ്ങള്‍ ഒരുക്കും; നിര്‍ദേശം നല്‍കി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്

മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് മുഖേനയാണ് സഹായം എത്തിക്കുക.

Published

|

Last Updated

ദുബൈ | കഠിനമായ ശീതകാലത്തെയും കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തെയും അതിജീവിക്കാന്‍ ഗസയിലെ 50,000 പേര്‍ക്ക് അടിയന്തരമായി കൂടാരങ്ങളും പാര്‍പ്പിട സൗകര്യങ്ങളും ഒരുക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍ദേശം നല്‍കി. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് മുഖേനയാണ് സഹായം എത്തിക്കുന്നത്.

‘ഗാലന്റ് നൈറ്റ് 3’ ദൗത്യത്തിന്റെ സഹകരണത്തോടെ ഗസയിലെ വിവിധ പ്രദേശങ്ങളില്‍ ഈ കൂടാരങ്ങള്‍ വിതരണം ചെയ്യും. കനത്ത മഴയില്‍ വെള്ളപ്പൊക്കം ബാധിച്ച അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് വലിയ ആശ്വാസമേകുന്നതാണ് നടപടി.

ഫലസ്തീന്‍ ജനതയോടുള്ള യു എ ഇയുടെ തുടര്‍ച്ചയായ മാനുഷിക പിന്തുണയുടെ ഭാഗമായാണ് അടിയന്തര അഭയകേന്ദ്രങ്ങള്‍ ഒരുക്കാനുള്ള ഈ പ്രഖ്യാപനം.

Content Highlights: UAE Vice President Sheikh Mohammed bin Rashid Al Maktoum has ordered the setup of emergency shelters for 50,000 people in Gaza. The project aims to provide urgent humanitarian relief and protection to displaced families in the region. The initiative reinforces the UAE’s ongoing commitment to aid efforts.

 

Latest