National
എയര്‍ ഇന്ത്യ വിമാനത്തിനുനേരെ റാഞ്ചല്‍ ഭീഷണി; ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
കൊല്‍ക്കത്ത| കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് നേരെ റാഞ്ചല്‍ ഭീഷണി. രാവിലെ 10.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ വാഷ്റൂമില്‍ നിന്നാണ് ഭീഷണി കുറിപ്പ് കണ്ടെടുത്തത്. ടേക്ക് ഓഫിന് തൊട്ടു മുന്‍പാണ് പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോളിന് മുന്നറിയിപ്പ് സന്ദേശം അയച്ചത്.
രാവിലെ 11.10ഓടെ വിമാനം റാഞ്ചുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നതെന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് ഡയറക്ടര്‍ വിക്രം സിംഗ് അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി സുരക്ഷാ പരിശോധനകള്‍ ആരംഭിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: An Air India flight bound for Mumbai from Kolkata received a hijack threat note in its washroom prior to takeoff. All passengers were safely evacuated after the pilot alerted air traffic control. The aircraft was moved to an isolation bay where thorough security checks are currently underway.


