Saudi Arabia
സുരക്ഷാ ആശങ്ക; സഊദി വിമാന സര്‍വീസുകള്‍ വീണ്ടും നീട്ടി ഇന്‍ഡിഗോ
മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യം ശ്രദ്ധാപൂര്‍വം വിലയിരുത്തിയ ശേഷമാണ് സര്‍വീസുകള്‍ റദ്ദാക്കിയത് നീട്ടാന്‍ തീരുമാനിച്ചതെന്ന് എയര്‍ലൈന്‍.
ദമാം | സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് സഊദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച നടപടി ഇന്‍ഡിഗോ എയര്‍ലൈന്‍സ് വീണ്ടും നീട്ടി. മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യം ശ്രദ്ധാപൂര്‍വം വിലയിരുത്തിയ ശേഷമാണ് സര്‍വീസുകള്‍ റദ്ദാക്കിയത് നീട്ടാന്‍ തീരുമാനിച്ചതെന്ന് സാമൂഹിക പ്ലാറ്റ്ഫോമായ എക്സിലൂടെ എയര്‍ലൈന്‍ വ്യക്തമാക്കി.
സുരക്ഷാ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ഒക്ടോബര്‍ പകുതി മുതല്‍ പലതവണയായി സസ്പെന്ഷന് നീട്ടിയ കമ്പനി, ഒടുവില്‍ പുറത്തുവിട്ട പുതുക്കിയ സമയവിവരം അനുസരിച്ച് ജിദ്ദ, മദീന സര്‍വീസുകള്‍ 2026 നവംബര്‍ 21 വരെയും റിയാദ്, ദമാം സര്‍വീസുകള്‍ 2026 നവംബര്‍ 30 വരെയും ലഭ്യമാകില്ലെന്ന് അറിയിച്ചു. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ ഘട്ടങ്ങളായി നീട്ടിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ വീണ്ടും ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അപ്ഡേറ്റുകള് പങ്കുവെക്കുമെന്നും എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.
Content Highlights:IndiGo has further extended the suspension of its flight services to major destinations in Saudi Arabia due to ongoing regional security considerations. Under the revised schedule, flights to Jeddah and Madinah are suspended until November 21, while operations to Riyadh and Dammam will remain halted until November 30. The decision has significantly impacted thousands of Indian expatriates traveling to and from the Gulf region.





