Connect with us

International

വിഭ്രാന്തി നിറഞ്ഞതും പ്രകോപനപരവും; നെതന്യാഹുവിന്റെ പ്രസംഗത്തിനെതിരെ അറബ് ജോയിന്റ് ലിസ്റ്റ്' പാര്‍ട്ടി

നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ 'കഹാനിസ്റ്റ് സര്‍ക്കാരിനെയും' എത്രയും വേഗം അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുമെന്നും ജോയിന്റ് ലിസ്റ്റ്.

Published

|

Last Updated

ജറുസലേം | പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചൊവ്വാഴ്ച നെസെറ്റില്‍ (ഇസ്‌റാഈല്‍ പാര്‍ലിമെന്റ്) നടത്തിയ പ്രസംഗത്തിനെതിരെ ‘അറബ് ജോയിന്റ് ലിസ്റ്റ്’ പാര്‍ട്ടി രംഗത്ത്. ‘വിഭ്രാന്തി നിറഞ്ഞതും പ്രകോപനപരവും വംശീയവുമായ’ ഒന്നായാണ് പ്രസംഗത്തെ പാര്‍ട്ടി വിശേഷിപ്പിച്ചത്.

നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ ‘കഹാനിസ്റ്റ് സര്‍ക്കാരിനെയും’ എത്രയും വേഗം അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുമെന്നും ജോയിന്റ് ലിസ്റ്റ് വ്യക്തമാക്കി. രക്തക്കറ പുരണ്ട, കുറ്റവാളിയായ പ്രധാനമന്ത്രി തീര്‍ത്തും വിഭ്രാന്തമായ അവസ്ഥയിലാണ് എന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

ഗാഡി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള ‘യാഷാര്‍’ (Yashar) വിഭാഗം, നെസെറ്റ് സ്പീക്കര്‍ അമീര്‍ ഒഹാനയെ മാറ്റണമെന്നും പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 61-ലധികം എം കെ മാരുടെ (നെസെറ്റ് അംഗങ്ങളുടെ) ഒപ്പുകള്‍ ചൊവ്വാഴ്ച സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു. ഇതേതുടര്‍ന്ന്, അടുത്താഴ്ച സഭയില്‍ (പ്ലീനം) വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചു.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ‘ലിക്കുഡ്’ (Likud) പാര്‍ട്ടി അംഗമായ ഒഹാനയെ സ്ഥാനത്തുനിന്ന് നീക്കുന്നത്, സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് മുമ്പായി നെസെറ്റിന്റെ നിയമനിര്‍മാണ അജണ്ടയില്‍ പ്രതിപക്ഷ സഖ്യത്തിന് കൂടുതല്‍ നിയന്ത്രണം ലഭിക്കാന്‍ വഴിയൊരുക്കും. 26-ാമത് നെസെറ്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി, നെതന്യാഹുവിനെ അധികാരത്തില്‍ നിന്ന് നീക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ സഖ്യം, ‘യാഷാര്‍’ വിഭാഗത്തില്‍ നിന്നുള്ള എം കെ യും മുന്‍ മന്ത്രിയുമായ മത്താന്‍ കഹാനയെ നെസെറ്റ് സ്പീക്കര്‍ സ്ഥാനത്തേക്ക് തങ്ങളുടെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചതായി അറിയിച്ചു.

Content Highlights: The Arab Joint List party strongly condemned Benjamin Netanyahu’s recent speech, labeling it misleading and provocative. Leaders argued that the remarks escalate regional tensions and ignore fundamental pathways to peace. The criticism highlights deepening political divisions within the current landscape.

 

 

---- facebook comment plugin here -----

Latest