Connect with us

National

ജമ്മു കശ്മീരില്‍ സി ആര്‍ പി എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് പരുക്ക്

കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറിന് സമീപത്തുള്ള അഖ്റാനിലെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്.

Published

|

Last Updated

ശ്രീന​ഗർ| ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സി ആര്‍ പി എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറിന് സമീപത്തുള്ള അഖ്റാനിലെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. അക്രമികള്‍ ക്യാമ്പിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

പരുക്കേറ്റ സൈനികരെ അനന്ത്‌നാഗ് ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം വളഞ്ഞു. കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തി. വനമേഖലയിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. അക്രമികളെ കണ്ടെത്തുന്നതിനായി കോര്‍ഡണ്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷന്‍ ആരംഭിച്ചു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ മാസം ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ അലര്‍മെഡ്ഗു ക്യാമ്പില്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ ഐ ഇ ഡി സ്‌ഫോടനത്തില്‍ നാല് സി ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.

Content Highlights: Three CRPF jawans were injured after terrorists opened fire at a camp near Mir Bazar in Kulgam district of Jammu and Kashmir. The injured soldiers have been shifted to a hospital in Anantnag. Security forces have cordoned off the forest area and launched a massive search operation.

---- facebook comment plugin here -----

Latest