National
പ്രായപൂര്‍ത്തിയായ സ്ത്രീക്ക് ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്; ബോംബെ ഹൈകോടതി
ഒക്ടോബറില്‍ വിവാഹിതരായ 21 വയസ്സുള്ള ഹിന്ദു യുവതിയും 21 വയസ്സുള്ള മുസ്ലിം യുവാവും നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്.
മുംബൈ| സ്വന്തം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് ബോംബെ ഹൈകോടതി. മതം, വിശ്വാസം, ജാതി എന്നിവ പരിഗണിക്കാതെ ഒരു സ്ത്രീക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അദ്വൈത് എം സേത്ന, ജസ്റ്റിസ് രഞ്ജിത്സിന്‍ഹ രാജ ഭോന്‍സ്ലെ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞത്.
ഒക്ടോബറില്‍ വിവാഹിതരായ 21 വയസ്സുള്ള ഹിന്ദു യുവതിയും 21 വയസ്സുള്ള മുസ്ലിം യുവാവും നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 21ല്‍ സ്വന്തം ഇഷ്ടപ്രകാരം ഒരാളെ വിവാഹം കഴിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു.
Content Highlights: The Bombay High Court ruled that an adult woman has full freedom to choose her life partner regardless of religion, faith, or caste. A holiday bench citing Article 21 emphasized that fundamental rights guarantee personal autonomy in marriage. The decision came while hearing a petition from a 21-year-old interfaith couple.




