Kerala
വൈദ്യുതി ഇടപാട്: മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ചര്‍ച്ച നടത്തി; പരസ്യ വിഴുപ്പലക്കലിന് വിലക്ക്
ഇന്നലെ രാത്രി ക്ലിഫ് ഹൗസില്‍ മന്ത്രി സണ്ണി ജോസഫ് മുഖ്യന്ത്രിയുമായി വി ഡി സതീശനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു
തിരുവനന്തപുരം | വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലിന് താല്‍ക്കാലിക പരിഹാരം. ഇന്നലെ രാത്രി ക്ലിഫ് ഹൗസില്‍ മന്ത്രി സണ്ണി ജോസഫ് മുഖ്യന്ത്രിയുമായി വി ഡി സതീശനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയങ്ങള്‍ പരസ്യമായി വിഴുപ്പലക്കുന്നത് അവസാനിപ്പിക്കണമെന്നു ധാരണയിലെത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
വൈദ്യുതി വാങ്ങലിലും അന്വേഷണത്തിലും തന്റെ അതൃപ്തി കെ പി സി സി പ്രസിഡന്റു കൂടിയായ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് എണ്ണിപ്പറഞ്ഞു. കെ എസ് ഇ ബി എം ഡിയുമായും ഊര്‍ജ സെക്രട്ടറിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിലടക്കമുള്ള അതൃപ്തിയാണ് സണ്ണി ജോസഫ് മുഖ്യമന്ത്രിയെ അറിയിച്ചത്. മുന്‍ എംഡി രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താനുള്ള തീരുമാനത്തിലും മന്ത്രിക്ക് അതൃപ്തിയുണ്ട്.
കെ എസ് ഇബി മുന്‍ ചെയര്മാന് എം ജി രാജമാണിക്യത്തെ മാറ്റിയതും സിന്നാറുമായുള്ള വൈദ്യുതി കരാര്‍ തന്നെ മുന്‍കൂട്ടി അറിയിക്കാതിരുന്നതും തെറ്റായ നടപടിയാണെന്ന നിലപാടിലായിരുന്നു സണ്ണി ജോസഫ്.
ഹിമാചലില്‍ നിന്നും ജി എന്‍ എ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ശക്തമായിരുന്നു. രണ്ടിടത്തുനിന്നും വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന് പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി സണ്ണി ജോസഫ് തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മഹാരാഷ്ട്രയിലെ സിന്നാര്‍ വൈദ്യുതി താപനിലയത്തില്‍ നിന്ന് വൈദ്യുതി വാങ്ങിക്കാനുള്ള തീരുമാനം തന്നെ അറിയിച്ചില്ലെന്നും എല്ലാം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു മന്ത്രിയും അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്.
Content Highlights: A temporary truce was reached in Kerala’s power purchase row after late-night talks between CM V D Satheesan and Electricity Minister Sunny Joseph at Cliff House. Mediated by Home Minister Ramesh Chennithala, both agreed to end public spats over KSEB deals and M G Rajamanickam’s probe


