National
മക്കള്‍ മൂന്നും വിദേശത്ത്: ഒറ്റക്കു താമസിച്ച അമ്മ കൊല്ലപ്പെട്ട നിലയില്‍
മുംബൈയിലെ ഫ്ളാറ്റിലാണ് ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവില്‍ മഹേശ്വരി രാമചന്ദ്രന് (71) കൊല്ലപ്പെട്ടത്
മുംബൈ | മലയാളി സ്ത്രീയെ മുംബൈയിലെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവില്‍ മഹേശ്വരി രാമചന്ദ്രന് (71) ആണ് മരിച്ചത്.
പനവേലിക്കടുത്ത് ഖൊപ്പോളിയില് തനിച്ചു താമസിച്ചു വരികയായിരുന്നു. കൈകാലുകള്‍ കെട്ടിയിട്ട്, രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മക്കള്‍ മൂന്നു പേരും വിദേശത്തായതിനാല്‍ മഹേശ്വരി ഫ്ളാറ്റില്‍ തനിച്ചാണ് താമസിച്ചിരുന്നത്.
ഭാന്വജിലെ കാര്‍മല്‍ സ്കൂളിനു പിന്നിലുള്ള ഇന്ദ്രപ്രസ്ഥ ബില്‍ഡിങ്ങിലെ നാലാം നമ്പര്‍ ഫ്ളാറ്റിലാണ് മഹേശ്വരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരാണ് ഭര്‍ത്താവ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ കൂടുതല്‍ വ്യക്തത ലഭിക്കൂവെന്നും പോലീസ് പറഞ്ഞു.
Content Highlights: A 71-year-old Malayali woman, Maheshwari Ramachandran from Alappuzha, was found murdered in her flat at Khopoli near Mumbai. She was living alone as her three children are abroad, and her body was discovered with hands and legs tied. Police have launched an investigation and await the post-mortem report.

