Connect with us

Kerala

യു എ ഇ സന്ദര്‍ശനത്തിനെത്തിയ മലപ്പുറത്തെ കുടുംബം വാഹനാപകടത്തില്‍ പെട്ട് മൂന്നു പേര്‍ മരിച്ചു

മുഹമ്മദ് അസ്മില്‍ (21), മിസ്ന ജുബിന്‍ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്

Published

|

Last Updated

ഫുജൈറ | യു എ ഇ സന്ദര്‍ശനത്തിനെത്തിയ മലയാളി കുടുംബം വാഹനാപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു. മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ടി കെ മൊയ്തീന്‍കുട്ടി മാഷിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്.

ഫുജൈറയിലെ കഫ്റ്റീരിയ ജീവനക്കാരനായ മൊയ്തീന്‍കുട്ടി മാഷിന്റെ മകന്‍ സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളും പേരക്കുട്ടിയുമാണ് മരിച്ചത്. മുഹമ്മദ് അസ്മില്‍ (21), മിസ്ന ജുബിന്‍ (21), മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്.

കുടുംബത്തിലെ ഏഴ് പേര്‍ സഞ്ചരിച്ച വാഹനമാണ് ഫുജൈറയില്‍ ഇന്നലെ അപകടത്തില്‍പ്പെട്ടത്. യു എ ഇ സന്ദര്‍ശനത്തിനായി എത്തിയ കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാര്‍ ഫുജൈറയിലെ കോടതിക്ക് മുമ്പില്‍ വെച്ച് ട്രക്കിന് പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

Content Highlights: Three members of a Malayali family from Malappuram died in a tragic car crash in Fujairah, UAE, while on a visit. The deceased are 21-year-old twins Muhammad Asmil and Misna Jubin, and three-year-old Muhammad Faiz. Their vehicle collided with the rear of a truck near the Fujairah court.

Latest