Connect with us

Ongoing News

ഫുജൈറയിൽ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് അപകടം; മലയാളികൾ അടക്കം നിരവധി പേർ മരിച്ചു

ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു

Published

|

Last Updated

ഫുജൈറ|ഫുജൈറയുടെ പ്രവേശന കവാടത്തിലുള്ള ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ട്രക്കും മറ്റ് വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചതായി സ്ഥിരീകരിച്ച് ഫുജൈറ പൊലീസ്. അപകടത്തിൽ പലർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

വിവരമറിഞ്ഞയുടൻ പൊലീസും ആംബുലൻസ് വിഭാഗവും സിവിലയൻ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരുക്കേറ്റവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

അപകടത്തിന്റെ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികൾ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും ഫുജൈറ പൊലീസ് അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഡ്രൈവർമാരും കർശനമായി ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും വേഗത പരിധി കൃത്യമായി നിരീക്ഷിക്കണമെന്നും അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.

Content Highlights: Several people died and many were seriously injured in a multi-vehicle collision involving a truck on Sheikh Khalifa Bin Zayed Road in Fujairah. Fujairah Police, ambulance, and civil defence teams conducted rescue operations and hospitalized the injured. Authorities have launched an official investigation and urged drivers to follow traffic rules.

Latest