Connect with us

Kerala

കുഞ്ഞുങ്ങള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി; പുതുക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

ഒരു വയസിന് മുമ്പുള്ള വാക്‌സീന്‍ എടുക്കാന്‍ വന്ന കുട്ടികള്‍ക്കാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്

Published

|

Last Updated

പാലക്കാട്|പാലക്കാട് പുതുക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയതായി പരാതി. കാലാവധി കഴിഞ്ഞ് ഒരു മാസം പിന്നിട്ട പാരസെറ്റമോള്‍ സിറപ്പ് നല്‍കിയെന്നാണ് രക്ഷിതാക്കളുടെ പരാതി.

ഒരു വയസിന് മുമ്പുള്ള വാക്‌സീന്‍ എടുക്കാന്‍ വന്ന കുട്ടികള്‍ക്കാണ് മരുന്ന് നല്‍കിയത്. പരാതി പറഞ്ഞപ്പോള്‍ മരുന്ന് മാറ്റി നല്‍കിയതായും രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഏഴോളം പേര്‍ക്ക് മരുന്ന് തിരികെ നല്‍കിയതായാണ് കണ്ടെത്തല്‍.

Content Highlights: Parents have complained that expired paracetamol syrup was distributed to infants at the Puthucode Primary Health Centre in Palakkad. The medicine, which had expired a month ago, was given to babies brought in for vaccination. Following complaints, the health centre reportedly replaced the syrup for around seven recipients.

Latest