Connect with us

Kerala

സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാറിനെതിരായാലും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം: പ്രിയങ്ക ഗാന്ധി എംപി

പ്രതിഷേധം ഏത് സംസ്ഥാനത്തായാലും സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനോ നയങ്ങള്‍ക്കോ എതിരായാലും അത് സമാധാനപരമാണെങ്കില്‍ അനുവദിക്കപ്പെടണം

Published

|

Last Updated

കല്‍പ്പറ്റ |  ചോദ്യം ചോദിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍പിഎസ്ടി റാങ്ക്ഹോള്‍ഡേഴ്സിന്റെ സമരപന്തല്‍ പോലീസ് പൊളിച്ചു നീക്കുകയും നിരാഹരാ സമരമിരുന്ന വളര്‍മതിയെ ബലം പ്രയോഗിച്ച് നീക്കുകയും ചെയ്ത നടപടി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തിയിരിക്കുന്നത്.

പ്രതിഷേധം ഏത് സംസ്ഥാനത്തായാലും സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനോ നയങ്ങള്‍ക്കോ എതിരായാലും അത് സമാധാനപരമാണെങ്കില്‍ അനുവദിക്കപ്പെടണം. പ്രതിഷേധങ്ങളില്‍ അക്രമമോ നിയമലംഘനമോ നടന്നാല്‍ നിയമവാഴ്ച സംരക്ഷിക്കാന്‍ പോലീസിന് നടപടിയെടുക്കാം. എന്നാല്‍ സമാധാനപരമായി നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ലെന്നും ജനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശം വിനിയോഗിക്കാന്‍ അനുവദിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും ഉത്തരം ആവശ്യപ്പെട്ട് തെരുവിലിറങ്ങുമ്പോഴും പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചും ജയിലിലടച്ചും പ്രതിഷേധങ്ങള്‍ തടയാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. ജനാധിപത്യ വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ ഓരോ തീരുമാനത്തിനും നടപടികള്‍ക്കും ജനങ്ങളോട് മറുപടി പറയാന്‍ ഭരണകൂടം ബാധ്യസ്ഥരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

Content Highlights: Wayanad MP Priyanka Gandhi stated in Kalpetta that the constitutional right to peaceful protest must be protected, even against one’s own party’s government. She was responding to Kerala police dismantling the protest shed of LPST rank holders and forcefully removing hunger striker Valarmathi. Emphasizing democratic accountability, she added that using police force to suppress peaceful demonstrations is undemocratic.

---- facebook comment plugin here -----

Latest