Connect with us

Kerala

സര്‍ക്കാരിന് സമരത്തെ അടിച്ചമര്‍ത്താനാകില്ല; വളര്‍മതി വീണ്ടും സമരപ്പന്തലില്‍

എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഢ്യവുമായി എസ് എഫ് ഐയും എ ഐ വൈ എഫ് മാര്‍ച്ച് നടത്തി.

Published

|

Last Updated

തിരുവനന്തപുരം| എല്‍ പി എസ് ടി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലില്‍ നിന്നും പോലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയ സമരസമിതി കണ്‍വീനര്‍ എസ് വളര്‍മതി വീണ്ടും സമരപ്പന്തലില്‍ലെത്തി.

തനിക്ക് ഒരു അസുഖവുമില്ലാതിരുന്നിട്ടും ഐ സിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും സമരത്തില്‍ സംസാരിക്കുന്നതില്‍ നിന്ന് തടയുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വളര്‍മതി പ്രതികരിച്ചു. സര്‍ക്കാരിന് സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്നും നിരാഹാര സമരം തുടരുകയാണെന്നും വളര്‍മതി പറഞ്ഞു.

സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത, ആവശ്യപ്പെട്ട കാര്യംപോലും ചെയ്ത് തരുന്നില്ല. ഉദ്യോഗാര്‍ഥികളെ പറഞ്ഞുപറ്റിക്കുന്ന സര്‍ക്കാര്‍ നിലപാടിനോട് കടുത്ത പ്രതിഷേധം തന്നെ തുടരുമെന്നും വളര്‍മതി പറഞ്ഞു.

അതിനിടെ എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഢ്യവുമായി എസ് എഫ് ഐയും എ ഐ വൈ എഫ് മാര്‍ച്ച് നടത്തി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Content Highlights: LPST protest convener S Valarmathi returned to the strike venue after police forcibly removed her, alleging she was unnecessarily admitted to an ICU to silence her. She vowed to continue the hunger strike against the government. Meanwhile, SFI and AIYF held solidarity marches, facing police water cannons.

---- facebook comment plugin here -----

Latest