Connect with us

Kerala

ചേരാനല്ലൂര്‍ വാഹനാപകട കേസ്; പതിനേഴുകാരനും സര്‍ക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചു

.എസ്എച്ച്ഒ വഴിയാണ് പതിനേഴുകാരന് നോട്ടീസ് അയച്ചത്. ഹരജിയില്‍ അടുത്ത വ്യാഴാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

Published

|

Last Updated

കൊച്ചി |  ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ വാഹനം ഓടിച്ച പതിനേഴുകാരനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ച് ഹൈക്കോടതി. ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് ജയബാലകൃഷ്ണന്റെ മകള്‍ ആര്‍ ജെ ഭദ്രകീര്‍ത്തി, ആര്‍ ജെ ഭരത് ശങ്കര്‍ എന്നിവര്‍ നല്‍കിയ റിവിഷന്‍ ഹരജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ നോട്ടീസ് അയച്ചത്.എസ്എച്ച്ഒ വഴിയാണ് പതിനേഴുകാരന് നോട്ടീസ് അയച്ചത്. ഹരജിയില്‍ അടുത്ത വ്യാഴാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 25ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ അപകടം നടന്നത്. അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മാഞ്ഞാലി പുത്തന്‍പറമ്പില്‍ ജയബാലകൃഷ്ണന്‍ ആണ് മരിച്ചത്

പതിനേഴുകാരന്‍ മഴയത്ത് അമിതവേഗത്തില്‍ കാര്‍ ഓടിക്കുകയും ഒരു കൈകൊണ്ട് സ്റ്റിയറിംഗ് പിടിച്ച് മറ്റേ കൈകൊണ്ട് മൊബൈല്‍ ഫോണില്‍ സ്പീഡോമീറ്റര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് റിവിഷന് ഹരജിയില്‍ പറയുന്നു.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും പിന്നീട് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കുള്ള കേസുകള്‍ പരിഗണിക്കുന്ന അഡിഷനല്‍ സെഷന്‍സ് കോടതിയും പ്രതിക്ക് ജാമ്യം അനുവദിച്ചെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Content Highlights: The Kerala High Court has issued notices to a 17-year-old minor and the state government regarding the Cheranalloor road accident case. The legal move follows proceedings related to the recent traffic incident in Kochi. Further hearings will examine accountability and compliance with motor vehicle laws.

---- facebook comment plugin here -----

Latest