Kerala
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത
ഇതിന്റെ ഭാഗമായി നവംബര്‍ 12 മുതല്‍ 16 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ/ഇടത്തരം/ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം | സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലിലും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി നവംബര്‍ 13-ഓടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ഇത് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയും, നവംബര്‍ 14-ഓടെ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായും, നവംബര്‍ 15-ഓടെ അതേ മേഖലയില്‍ തീവ്രന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
തെക്കുകിഴക്കന്‍ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും ഒരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. മന്നാര്‍ കടലിടുക്കിനും സമീപപ്രദേശങ്ങളിലുമായി മറ്റൊരു ചക്രവാതചുഴി നിലനില്ക്കുന്നു. ഇതിന്റെ ഭാഗമായി നവംബര്‍ 12 മുതല്‍ 16 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ/ഇടത്തരം/ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
Content Highlights: IMD forecasts isolated heavy rainfall across Kerala until Monday. A low-pressure area is likely to form over the Bay of Bengal by November 13 and intensify into a depression. Multiple cyclonic circulations over the Arabian Sea and Gulf of Mannar will also trigger widespread showers.



